കേരളത്തിലെ ലൈഫ് സയന്‍സ് മേഖലയെ ലോകത്തിന് മുന്നിൽ തുറന്നിടുന്നു; ‘ബയോ കണക്റ്റ് കേരള 3.0’ കോണ്‍ക്ലേവ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

kerala bio connect

ബയോ കണക്റ്റ് കേരള 3.0 ക്ക് നാളെ കോവളം ലീല ഹോട്ടലില്‍ തുടക്കം കുറിക്കും. കേരളത്തിലെ ലൈഫ് സയന്‍സ് മേഖലയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും, ഇവിടെയുള്ള ഏറ്റവും മികച്ച നിക്ഷേപ സാഹചര്യം സംരംഭകർക്ക് മുന്നിൽ പരിചയപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന ഈ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ബയോടെക് മേഖലയിലെ വ്യവസായ പ്രമുഖര്‍, അന്താരാഷ്ട്രതലത്തിൽ നിന്നുൾപ്പെടെയുള്ള സംരംഭകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഗവേഷകര്‍, യുവ പ്രൊഫഷണലുകള്‍ എന്നിവരുൾപ്പെടെ എഴുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.

ബയോ ടെക്‌നോളജി, ലൈഫ് സയന്‍സ്, മെഡിക്കല്‍ ഡിവൈസസ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, വ്യവസായികള്‍ എന്നിവരുടേതുള്‍പ്പെടെ 75ലധികം സ്റ്റാളുകളും കോണ്‍ക്ലേവില്‍ ഒരുക്കുന്നുണ്ട്. ക്ലാസുകൾക്കും പാനല്‍ ചര്‍ച്ചകൾക്കും പുറമെ സ്റ്റാര്‍ട്ട് അപ്പുകളുടെ പിച്ചിങ്, നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച, ബിസിനസ് പ്രൊപ്പോസലുകളെക്കുറിച്ച് ലൈഫ് സയന്‍സ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ; യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ഇന്ത്യ; ഇനി കൂടുതല്‍ ലഗേജ് കൊണ്ടുവരാം, പക്ഷേ ഒരു നിബന്ധന

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കേരളത്തിലെ ലൈഫ് സയന്‍സ് മേഖലയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഇവിടെയുള്ള ഏറ്റവും മികച്ച നിക്ഷേപ സാഹചര്യം സംരംഭകർക്ക് മുന്നിൽ പരിചയപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന ‘ബയോ കണക്റ്റ് കേരള 3.0’ നാളെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള ബയോ കണക്റ്റ് കോൺക്ലേവുകളിലൂടെ കേരളത്തിൽ പുതിയ നിക്ഷേപങ്ങൾ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായിത്തന്നെയാണ് പുതിയ കുതിപ്പ് സാധ്യമാക്കുന്നതിനായി ബയോ കണക്റ്റ് കേരള 3.0 ഇന്റര്‍നാഷനല്‍ ലൈഫ് സയൻസ് കോണ്‍ക്ലേവ് & എക്സ്പോ സംഘടിപ്പിക്കുന്നത്.

കോവളം ലീല ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബയോടെക് മേഖലയിലെ വ്യവസായ പ്രമുഖര്‍, അന്താരാഷ്ട്രതലത്തിൽ നിന്നുൾപ്പെടെയുള്ള സംരംഭകര്‍, അഡ്മിനിസ്ട്രേറ്റര്‍മാര്‍, ഗവേഷകര്‍, യുവ പ്രൊഫഷണലുകള്‍ എന്നിവരുൾപ്പെടെ എഴുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ആദ്യത്തെ കോൺക്ലേവിൽ 250 പേർ പങ്കെടുത്തിടത്താണ് ഈ മുന്നേറ്റം പ്രകടമായിരിക്കുന്നത്.

ലൈഫ് സയന്‍സ് ആന്‍ഡ് ബയോ ടെക്‌നോളജി രംഗത്തെ രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിലായി കോണ്‍ക്ലേവില്‍ സംസാരിക്കും. ബയോ ടെക്‌നോളജി, ലൈഫ് സയന്‍സ്, മെഡിക്കല്‍ ഡിവൈസസ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ട് അപ്പുകള്‍, വ്യവസായികള്‍ എന്നിവരുടേതുള്‍പ്പെടെ 75ലധികം സ്റ്റാളുകളും ഒരുക്കിയിരിക്കുന്ന കോണ്‍ക്ലേവില്‍ ക്ലാസുകൾക്കും പാനല്‍ ചര്‍ച്ചകൾക്കും പുറമെ സ്റ്റാര്‍ട്ട് അപ്പുകളുടെ പിച്ചിങ്, നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച, ബിസിനസ് പ്രൊപ്പോസലുകളെക്കുറിച്ച് ലൈഫ് സയന്‍സ് മേഖലയിലെ വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. അതിനൂതന വ്യവസായങ്ങളിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ബയോ ടെക്‌നോളജി, ലൈഫ് സയന്‍സ്, മെഡിക്കല്‍ ഡിവൈസസ്, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങളാകർഷിക്കുന്നതിനും കോൺക്ലേവ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News