മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ബിജെപി പ്രവർത്തകരുടെ ആക്രമണം; കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെയുഡബ്ല്യുജെ

KUWJ

തിരുവനന്തപുരം: തിരുമലയിൽ ബിജെപിയുടെ കോർപറേഷൻ കൗൺസിലർ ആത്മഹത്യ ചെയ്ത സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ കയ്യേറ്റം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന, ജില്ലാ നേതാക്കളെ സാക്ഷിയാക്കി ബിജെപി പ്രവർത്തകർ നടത്തിയ മർദനത്തെ വിശേഷിപ്പിക്കാൻ ഗുണ്ടായിസമെന്നല്ലാതെ മറ്റൊരു പേരില്ലെന്നും കെ യു ഡ ബ്ല്യു ജെ വ്യക്തമാക്കി.

ALSO READ; ബിജെപി കൗൺസിലറുടെ മരണം; റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

24 ക്യാമറമാൻ രാജ്കിരണിന് മർദനമേറ്റു. ന്യൂസ് 18, മാതൃഭൂമി, റിപ്പോർട്ടർ ടിവി ക്യാമറാമാൻമാരെയും മർദിച്ചു. വനിതാ മാധ്യമപ്രവർത്തകരെ അടക്കം പിടിച്ചുതള്ളി. ന്യൂസ് മലയാളത്തിന്‍റെയും മാതൃഭൂമിയുടെയും വനിതാ റിപ്പോർട്ടർമാരെ കയ്യേറ്റം ചെയ്തു. കെ യു ഡ ബ്ല്യു ജെ ജില്ലാ ട്രഷറർ കൂടിയായ ദേശാഭിമാനിയിലെ ചീഫ് ഫോട്ടോഗ്രാഫർ ജി. പ്രമോദിന്‍റെ ക്യാമറ തകർത്തു. സംഭവത്തിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പ്രസിഡന്‍റ് ഷില്ലർ സ്റ്റീഫനും ജില്ലാ സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു. ഡിജിപിക്ക് പരാതി നൽകുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News