കൊല്ലത്ത് ബിജെപി – ബിഡിജെഎസ് സീറ്റ് തർക്കം: കൊട്ടാരക്കരയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

kollam + bjp+ nomination rejected

തദ്ദേശ തെരഞ്ഞെടുപ്പിൽ സൂക്ഷ്മപരിശോധന വേളയിൽ യു ഡി എഫ് – ബി ജെ പി സ്ഥാനാർഥികൾക്ക് തിരിച്ചടി. കൊല്ലം കൊട്ടാരക്കര ബ്ലോക്കിലെ 14ാം ഡിവിഷൻ ഇരുമ്പനങ്ങാട് വാർഡിൽ ബിജെപി സ്ഥാനാർത്ഥി സുജിത്തിന്റെ പത്രിക തള്ളി. സൂക്ഷ്മപരിശോധനയിൽ നിർദ്ദേശകൻ അതെ ഡിവിഷനിലെ താമസക്കാരനല്ലാത്തതിനാലാണ് പത്രിക തള്ളിയത്.

അതേസമയത്ത് കൊല്ലത്ത് ബിജെപി ബിഡിജെഎസ് സീറ്റ് തർക്കം തുടരുകയാണ്. തലവൂർ ഇടമുളയ്ക്കൽ പഞ്ചായത്ത് വാർഡുകളിലും ചിറ്റുമല ബ്ലോക്ക് കിഴക്കെ കല്ലട ഡിവിഷനിലും ബിജെപിയും ബിഡിജെഎസും പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. തർക്കമുള്ള സീറ്റുകളിൽ ബിഡിജെഎസ് തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻവലിക്കില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

ALSO READ; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കാൻ കളക്ടർമാരോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസങ്ങൾ തൊട്ട് യുഡിഎഫിലും എൻഡിഎയിലും സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കം സാധാരണയായി മാറിയിരിക്കുകയാണ്. യുഡിഎഫിൽ നേതാക്കൾ തമ്മിൽ തല്ലുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തുകയും ചെയ്തു. സ്ഥാനാർഥി നിർണയ തർക്കത്തെ തുടർന്ന് ഇരു മുന്നണികളിലും വിമത സ്ഥാനാർഥികളും സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News