
ബി ജെ പി കൗണ്‍സിലര്‍ തിരുമല അനിൽ പ്രസിഡൻ്റായ ഫാം ടൂർ സഹകരണസംഘത്തില്‍ നിന്ന് വായ്പയെടുത്തത് ബി ജെ പിയിലെ പ്രധാന നേതാക്കള്‍. സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്ത നേതാക്കളുടെ പട്ടിക പുറത്തായി. ബിജെപിയുടെ കൗൺസിലർമാർ അടക്കം വായ്പയെടുത്തിട്ട് തിരിച്ചടക്കാത്തവരുണ്ട്.
ബിജെപി സംസ്ഥാന സെക്രട്ടറിയും ബാങ്കിൽ നിന്ന് വായ്പ എടുത്തു. 8 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് നേതാക്കൾ വായ്പ എടുത്തത്. വായ്പ എടുത്തവരില്‍ പ്രമുഖ നേതാവിൻ്റെ ഭാര്യയും ഉള്‍പ്പെടുന്നുണ്ട്.
ഇവര്‍ എടുത്ത വായ്പ പിന്നീട് കുടിശ്ശികയായി മാറി. പല തവണ അനിൽ പണമടക്കാൻ ആവശ്യപ്പെട്ടിട്ടും തിരിച്ചടച്ചില്ല. പലരോടും വ്യക്തിപരമായി അനിൽ അപേക്ഷിച്ചുവെങ്കിലും നേതാക്കളാരും വഴങ്ങിയില്ല. ബി ജെ പി കൗണ്‍സിലര്‍ അത്മഹത്യ ചെയ്തതിന് പിന്നാലെ സംഘടനക്കകത്ത് തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ആര്‍ എസ് എസും ബിജെപിയുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

