
പാലക്കാട് നഗരസഭയിൽ ചെയർമാൻ കസേരക്കായി ബിജെപിയിൽ തമ്മിലടി രൂക്ഷം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറും എതിർ വിഭാഗവും തമ്മിലാണ് തർക്കം. ഭാര്യയെ പദവിയിലിരുത്താനുള്ള കരുനീക്കവുമായി സി കൃഷ്ണകുമാർ രംഗത്തുണ്ട്. ഇതിനെതിരെ കടുത്ത എതിർപ്പാണ് എതിർ വിഭാഗം ഉയർത്തുന്നത്. ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസിനെ ചെയർമാനാക്കാൻ നീക്കവും മറുവിഭാഗം നടത്തുന്നുണ്ട്. ഇ കൃഷ്ണദാസ്, പി സ്മിതേഷ് എന്നി രണ്ട് പേർക്ക് മാത്രമാണ് എതിർ വിഭാഗത്തിൽ നിന്ന് സീറ്റ് നൽകിയത്. അതും രാജീവ് ചന്ദ്രശേഖറിന്‍റെ ഇടപെടലിനെ തുടർന്നായിരുന്നു.
അതേസമയം, തിരുവനന്തപുരം കോർപറേഷനിലും മേയർ കസേരക്കായി തർക്കം നടക്കുകയാണ്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിന്‍റെ പേരിനായിരുന്നു പ്രഥമ പരിഗണനയെങ്കിലും കൂടുതൽ പേരുകൾ ചർച്ചയിലേക്ക് വന്നതോടെയാണ് തർക്കം രൂക്ഷമായത്. വി വി രാജേഷിന് പുറമെ, ആർ ശ്രീലേഖ, കരമന അജിത് എന്നിവരുടെ പേരുകളാണ് കൂടുതൽ നേതാക്കൾ ഉന്നയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

