ജില്ല പ്രസിഡന്റിന്റേയും മുതിർന്ന നേതാക്കൻമാരുടെയും അഴിമതിയും സ്വജനപക്ഷപാതവും; കൊല്ലത്ത് മണ്ഡലം വൈസ് പ്രസിഡന്റ് ബിജെപിയിൽ നിന്നും രാജിവച്ചു

BJP Kollam Leader Vijayasree Resigns

കൊല്ലത്ത് ബിജെപിയിൽ രാജി. കുന്നത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് വിജയശ്രീയാണ് രാജിവച്ചത്. ജില്ല പ്രസിഡന്റിന്റേയും ജില്ലയിലെ രണ്ട് മുതിർന്ന നേതാക്കൻമാരുടെയും അഴിമതിയിലും പഴയ കാല പ്രവർത്തകരോടുള്ള സ്വജനപക്ഷപാദപരമായിട്ടുള്ള നിലപാടിലും പ്രതിഷേധിച്ചാണ് രാജി.
പ്രവർത്തകരോടുള്ള ധാർഷ്ട്യത്തോടുകൂടിയുള്ള സമീപനവും സാമ്പത്തിക ലാഭം മാത്രം നോക്കിയുള്ള ഭാരവാഹികളെയും സ്ഥാനാർത്ഥികളെയും തിരുമാനിക്കലിലും ശക്തമായ വിജോജിപ്പാണ് തനിക്കുള്ളതെന്നും ഇവർ രാജിക്കത്തിൽ പറയുന്നു.

ALSO READ: ‘സ്വന്തം ആളുകളുടെ പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തി’: പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി തുടരുന്നു; ഫേസ്ബുക്ക് പോസ്റ്റുമായി നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ

അതോടൊപ്പം ജില്ല പ്രസിഡൻ്റിന്റെ സ്വന്തം പഞ്ചായത്തായ ശുരാനട് തെക്ക് പഞ്ചയത്തിലെ മഹിളാ പ്രവർത്തകരെയും മറ്റുള്ള പ്രവർത്തകരും അകറ്റി നിർത്തികൊണ്ടുള്ള നിലപാടിൽ അവരുടെ മുന്നോട്ട് ഉള്ള പ്രവർനത്തിൽ പൊരുത്തപ്പെട്ടു പോകാൻ താൽപര്യമില്ലാത്തത് കൊണ്ടാണ് രാജിവയ്ക്കുന്നതെന്നും ഇവർ പറയുന്നു.

ALSO READ: സ്ഥാനാർഥി നിർണയത്തിലെ തർക്കം: കോവളത്ത് എം വിന്‍സന്‍റിനെതിരെ വ്യാപക പ്രതിഷേധം; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News