തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ്: ‘ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ല, ബ്രാഹ്മണവിധേയത്തം ഇനിയെങ്കിലും അവസാനിപ്പിക്കണം’; ബിജെപി സംസ്ഥാന സമിതി അംഗം

gb vishnu

തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ബി ജി വിഷ്‌ണു. ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ല വിഷ്ണു തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇനിയെങ്കിലും ഈ ബ്രാഹ്മണവിധേയത്തം ഹിന്ദുക്കൾ അവസാനിപ്പിക്കണം.
അബ്രാഹ്മണൻമാർക്കും എല്ലാ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആ‍വശ്യപ്പെട്ടു. ബ്രാഹ്മണൻമാരിലെ കള്ളന്മാരും അവിശ്വാസികളും പൂജ ചെയ്യുമ്പോൾ മറ്റുള്ള സമുദായങ്ങളിലെ വിശ്വാസികൾക്കും ധർമ്മിഷ്ടർക്കും പൂജ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്ന് അയാള്‍ തൻ്റെ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമല സ്വർണമോഷണ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ എഫ് ഐ ആറിലുള്ള മുഴുവന്‍ പേരെയും പ്രതികളാക്കി ഇ ഡി അന്വേഷണം നടത്തും. കൊച്ചിയിലെ ഇ ഡി യൂണിറ്റാണ് പി എം എൽ എ നിയമ പ്രകാരം ഇ സി ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ALSO READ: നേതാക്കളെ കാണാൻ പോകുമ്പോൾ ചരട് കെട്ടുന്നത് ‘ദില്ലി ആചാര’മെന്ന വിചിത്രവാദവുമായി അബിൻ വർക്കി; പിന്നാലെ നിർത്തിപ്പൊരിച്ച് ജെയ്ക് സി തോമസ്

കേസിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണമാണ്‌ ഇഡി നടത്തുന്നത്. അഡീഷണൽ ഡയറക്ടർ രാഗേഷ് കുമാറിനാണ് അന്വേഷണ ചുമതല. കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ഇ ഡി അന്വേഷണസംഘം ഉടൻ അപേക്ഷ നല്‍കും. കേസെടുത്ത സാഹചര്യത്തിൽ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഉടൻ സ്വീകരിക്കും. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇ ഡി പരിശോധിക്കും. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News