
ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കൊച്ചി കോർപ്പറേഷനിൽ തുടർച്ചയായി 32 കൊല്ലം കൗൺസിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയിൽ നിന്നും രാജിവെച്ചു.
മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ശ്യാമള എസ് പ്രഭു പറഞ്ഞു. 32 വര്‍ഷം തുടര്‍ച്ചയായി ചെറളായി ഡിവിഷനില്‍ കൗണ്‍സിലറായിരുന്നു ശ്യാമള.
എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ഇവർ ഇത്തവണ ചെറളായി ഡിവിഷനിൽ ബിജെപി വിമത സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
English Summary : BJP former Kerala State Vice President and long-time Kochi Corporation councillor Shyamala S Prabhu resigns from the party.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

