ബലാത്സംഗത്തിന് ശ്രമിച്ചെന്ന വനിതാ നേതാവിന്‍റെ പരാതി; ബിജെപി ന്യൂനപക്ഷ മോർച്ചാ നേതാവ് സുബൈർ ബാപ്പു അറസ്റ്റിൽ

bjp leader rape case

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിൽ ബിജെപി ന്യൂനപക്ഷ മോർച്ചാ നേതാവും വ്ലോഗറുമായ സുബൈർ ബാപ്പുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശിയായ സുബൈർ ബാപ്പുവിനെ രാവിലെ കസ്റ്റഡിയിൽ എടുത്തിരുന്നു. കഴിഞ്ഞ മാസം പത്തിനാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്.

മലപ്പുറം കൂരാട് സ്വദേശിയാണ് സുബൈർ ബാപ്പു. ഈ മാസം പത്തിന് വൈകുന്നേരം വനിതാ നേനിതാ നേതാവിൻ്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരിയും മകളും മാത്രമുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടിൽ കയറുകയായിരുന്നു.

ALSO READ; രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രസ്താവന ഇറക്കിയെന്ന വ്യാജ പ്രചാരണം; അന്വേഷണം ആരംഭിച്ച് സൈബർ സെൽ

രാവിലെയാണ് സുബൈർ ബാപ്പുവിനെ വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വഭാവ ദൂഷ്യത്തിന് നേരത്തെ നേതൃത്വത്തിന് സുബൈറിനെതിരെ പരാതി ലഭിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യം കൂടിയാണ് മാനഭംഗശ്രമമെന്നാണ് പോലിസ് കരുതുന്നത്. വണ്ടൂർ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ന്യൂനപക്ഷമോർച്ചയുടെ ജില്ലാ നേതാവായിരുന്ന സുബൈർ ബാപ്പു മലപ്പുറം ജില്ലയിലെ സജീവ ബിജെപി പ്രവർത്തകനാണ്. ബിജെപി പരിപാടികളിലെത്തി വീഡിയോ ചെയ്താണ് സുബൈർ ബാപ്പു സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News