നെയ്യാറ്റിൻകര ബിജെപിയിൽ കൂട്ടരാജി; അമരവിള ഏരിയാ പ്രസിഡൻ്റ് ,സെക്രട്ടറി ഉൾപ്പടെ 10 പേർ രാജിവച്ചു; നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വന്നതോടെയാണ് കൂട്ടരാജി

Mass Resignation Hits BJP After Local Poll Candidate List

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ BJP യിൽ വീണ്ടും കൂട്ടരാജി. ബിജെപി അമരവിള ഏര്യാ പ്രസിഡൻ്റ്, സെക്രട്ടറി
ഉൾപ്പടെ 10 പേർ രാജിവച്ചത്. നെയ്യാറ്റിൻകര നഗരസഭയിലെ 46 ൽ 36 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടതോടെയായിരുന്നു കൂട്ടരാജി. ഇതോടെ, അമരവിള എര്യാ പ്രസിഡൻ്റ് എം. ജയചന്ദ്രൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തി .
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചരണം ആരംഭിച്ചിട്ടും ബിജെപിക്കുള്ളിലെ നേതാക്കളുടെ എതിർപ്പിന് അവസാനമില്ല. വീണ്ടും കൂട്ടരാജി അറിയിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. നെയ്യാറ്റിൻകര നഗരസഭയിലെ 46 ൽ 36 സ്ഥാനാർത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വിട്ടതോടെയായിരുന്നു കൂട്ടരാജി. ബിജെപി അമരവിള ഏര്യാ പ്രസിഡൻ്റ്, സെക്രട്ടറി ഉൾപ്പടെ 10 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജിവച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ എതിർപ്പ് രേഖപ്പെടുത്തിയിട്ടും അർഹതപ്പെട്ട പരിഗണന ലഭിച്ചില്ലെന്നാണ് നേതാക്കൾ ഉയർത്തുന്ന പ്രധാന പരാതി.

ALSO READ: കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്; പള്ളിക്കത്തോട് പഞ്ചായത്തിൽ ഒറ്റക്ക് മത്സരിക്കും

പിന്നാലെ, അമരവിള എര്യാ പ്രസിഡൻ്റ് എം. ജയചന്ദ്രൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തി. ഇതോടെ, തെരഞ്ഞെടുപ്പ് ബിജെപിക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ബിജെപിക്കകത്തെ വിമത സ്വതന്ത്ര സ്ഥാനാർത്ഥികളുടെ എണ്ണം വർധിച്ചു വരുന്നതിൽ, സംസ്ഥാന നേതൃത്വം അനുനയ നീക്കം നടത്തിയെങ്കിലും അത് ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിൽ വൻ ആശങ്കയിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News