
പാലക്കാട് നഗരസഭയിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സി കൃഷ്ണകുമാർ പക്ഷം എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും വെട്ടിനിരത്തിയാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കിയത്. ഇ കൃഷ്ണദാസും സ്മിതേഷും ഒഴികെ ബാക്കിയുള്ള എതിർപക്ഷത്തെ മുഴുവൻ നേതാക്കളെയും പട്ടികയിൽ നിന്നും ഒഴിവാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുതിർന്ന നേതാവ് എൻ ശിവരാജനും നിലവിലെ ചെയർപേഴ്സൺ പ്രമീള ശശിധരനും ഇത്തവണ സീറ്റില്ല.
കൃഷ്ണകുമാർ വിരുദ്ധ പക്ഷത്തിലെ സാബു ഉൾപ്പെടെയുള്ള കൗൺസിലർമാരെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി. തനിക്ക് സീറ്റ് നിഷേധിച്ചതിന് എതിരെ ആർ എസ് എസിനെ എൻ ശിവരാജൻ സമീപിച്ചിരുന്നു. വിഭാഗീയതയെ തുടർന്ന് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ അധിക്ഷേപ കമൻ്റുകളാണ് BJP പ്രവർത്തകർ ഇടുന്നത്. തർക്കം രൂക്ഷമായതിനാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകിയാണ് എത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

