First on Kairali news | തറവാടിന് ശത്രു ദോഷം: മാരാർജി ഭവനിൽ ഹോമം നടത്തി ബിജെപി

homam at maraji bhavan

പാർട്ടിക്ക് ശത്രു ദോഷം തീർക്കാൻ മാരാർജി ഭവനിൽ ഹോമം നടത്തി ബിജെപി. തറവാടിൽ തുടർച്ചയായ ദുർ മരണങ്ങൾ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹോമം നടത്തിയതെന്നാണ് ബി ജെ പി യുടെ വാദം. പ്രശ്നം പരിഹരിക്കാനാണ് ഹോമം നടത്തിയിരിക്കുന്നത്. ഹോമത്തിന് നേതൃത്വം നൽകിയത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ്.

എസ് സുരേഷിന്റെ നിർദേശത്തെ തുടർന്നാണ് ഹോമം നടത്തിയതെന്നാണ് വിവരം. പൂജാരിയെ എത്തിച്ചതും എസ് സുരേഷ് തന്നെയാണ്. പുതിയ നേതൃത്വം വന്നതിനുശേഷം പാർട്ടി തുടർച്ചയി വിവാദത്തിലാകുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ശത്രു ദോഷം അകറ്റാനാണ് ഹോമം നടത്തിയത് എന്നാണ് പാർട്ടിയുടെ വാദം.

Also read: അയ്യപ്പസന്നിധിയെ സംഗീത സാന്ദ്രമാക്കി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍

അതേസമയം, കെ സുരേന്ദ്രനും വി മുരളീധരനും ഹോമത്തിൽ പങ്കെടുത്തില്ല. കേരളത്തിൽ ഒരു പാർട്ടിയുടെ സംസ്ഥാന കാര്യാലയത്തിൽ ഹോമം നടത്തുന്നത് ഇത് ആദ്യമായാണ്. തിരുമല അനിലിന്റെ മരണവും ആനന്ദിന്റെ മരണവും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. വിവാദങ്ങളിൽ നേതാക്കൾക്ക് മറുപടി പറയാൻ പോലും കഴിഞ്ഞില്ല. ഇത് മറികടക്കാനാണ് ഹോമം പ്രതീതിയായി നേതാക്കൾ നിർദ്ദേശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News