
പാലക്കാട് നഗരസഭയിൽ ഹാട്രിക് വിജയമായിരുന്നു ബിജെപി ലക്ഷ്യം. എന്നാൽ വിജയിച്ചെങ്കിലും ഇത്തവണ കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്ക് സാധിച്ചില്ല. ജനകീയ മതേതര മുന്നണിയിലൂടെ, ബിജെപിയെ ഭരണത്തിൽ എത്തിക്കാതെ തടയാനുള്ള നീക്കത്തിലാണ് എൽഡിഎഫും യുഡിഎഫും. കനത്ത തിരിച്ചടിയാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്ക് ഉണ്ടായത്.
2015 ലും, 2020 ലും ഭരണം നേടിയതോടെ, തങ്ങളുടെ ഉറച്ച കോട്ടയായി പാലക്കാട് നഗരസഭ മാറി എന്നതായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. 30 സീറ്റ് കിട്ടുമെന്നായിരുന്നു ബിജെപി നേതാക്കളുടെ വാദം. എന്നാൽ 53 വാർഡുള്ള നഗരസഭയിൽ 25 സീറ്റിൽ ഒതുങ്ങി. കേവല ഭൂരിപക്ഷവും ഇല്ല.
ALSO READ; കോട്ടയത്ത് ബിജെപിയിൽ നിന്നും രണ്ട് പഞ്ചായത്തുകൾ പിടിച്ചെടുത്ത് എൽഡിഎഫ്; ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്
യുഡിഎഫ് 18 സീറ്റ് നേടിയപ്പോൾ എൽഡിഎഫ് ഒൻപത് സീറ്റ് നേടി. ഒരു സീറ്റിൽ സ്വതന്ത്രനും വിജയിച്ചു. ബിജെപി ഭരണത്തിൽ എത്താതിരിക്കാൻ ജനാധിപത്യ മതേതര മുന്നണി പാലക്കാട് പരീക്ഷിക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫും യുഡിഎഫും. എന്ത് ഓഫർ ലഭിച്ചാലും ബിജെപിക്ക് പിന്തുണ നൽകില്ലെന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച എച്ച് റഷീദ് വ്യക്തമാക്കി. വിഭാഗീയതയാണ് പാലക്കാട് മുൻസിപ്പാലിറ്റിയിലെ തിരിച്ചടിക്ക് കാരണമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

