
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വ്യാപകമായി ബിജെപി – യുഡിഎഫ് വോട്ട് മറിക്കൽ നടന്നു എന്നതിന്‍റെ പുതിയ തെളിവുകൾ പുറത്ത്. കണ്ണൂർ കുന്നോത്ത്പറമ്പിൽ ബിജെപി – യുഡിഎഫ് വോട്ട് കച്ചവടം നടന്നതായി വെളിപ്പെടുത്തുന്ന ബിജെപി നേതാവിന്‍റെ ശബ്‌ദ സന്ദേശം കൈരളി ന്യൂസിന് ലഭിച്ചു. ഒന്നാം വാർഡിൽ യുഡിഎഫിനെ വിജയിപ്പിക്കാൻ വോട്ട് മറിച്ചെന്നും പകരം 18, 20 വാർഡുകളിൽ തിരികെ സഹായം ലഭിക്കുമെന്നുമായിരുന്നു ഡീൽ.
ALSO READ; ‘കേരള കോൺഗ്രസ് എം ഇടതുപക്ഷത്തിനൊപ്പം നിൽക്കും’; നിലപാട് നേരത്തെ വ്യക്തമാക്കിയതെന്ന് ജോസ് കെ മാണി
എന്നാൽ, ഒന്നാം വാർഡിൽ ബിജെപി വോട്ടുകൾ ഉപയോഗിച്ച് യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചിട്ടും, ഡീൽ അനുസരിച്ച് മറ്റ് വാർഡുകളിൽ കോൺഗ്രസും ലീഗും തിരികെ സഹായിച്ചില്ലെന്ന് ശബ്ദ സന്ദേശത്തിൽ ബിജെപി നേതാവ് പറയുന്നു. കോൺഗ്രസിനെയും ലീഗിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്നും ബിജെപി നേതാവ് പലതവണ സന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്.
ALSO READ; നിർമാണത്തിന് തടസമില്ല; വയനാട് തുരങ്കപാതക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി
News summary: Kairali News released a voice message from a BJP leader revealing that BJP-UDF vote trading took place in Kunnothparampil, Kannur.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

