ബി ജെ പി പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ

DYFI ON anand k thampi death

ബി ജെ പി പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ. തിരുവനന്തപുരത്തെ ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടും നിയമവിരുദ്ധമായ അവരുടെ പ്രവർത്തനങ്ങളെപ്പറ്റി പരാമർശിച്ചുമാണ് ആനന്ദിൻ്റെ ആത്മഹത്യകുറിപ്പ്. കടുത്ത മാനസിക സംഘർഷവും സമ്മർദ്ദവും അനുഭവിക്കേണ്ടി വന്നതായും അതിലുണ്ട്.തൻ്റെ മൃതദേഹം ആർഎസ് എസ്- ബിജെപി പ്രവർത്തകരെ കാണാൻ പോലും അനുവദിക്കരുതെന്ന് എഴുതിയിരിക്കുന്നു.

കുറച്ചു നാൾക്കു മുമ്പ് പ്രമുഖ ബി ജെ പി നേതാവ് തിരുമല അനിൽ ആത്മഹത്യ ചെയ്തതിന് പിന്നിലും ബിജെപി നേതൃത്വം നടത്തിയ സാമ്പത്തിക തട്ടിപ്പും ബിജെപി ഭരിച്ച സഹകരണ സംഘത്തിൽ നടത്തിയ നിയമവിരുദ്ധ പ്രവൃത്തികളുമായിരുന്നു. അദ്ദേഹത്തിൻ്റെ ആത്മഹത്യകുറിപ്പും ചർച്ചയായി.

Also read: ആർ എസ് എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

മണ്ണ് മാഫിയ,സാമ്പത്തിക കുറ്റവാളികൾ, ക്രിമിനൽ സംഘങ്ങൾ,അഴിമതിക്കാർ എന്നിവരുടെ കേന്ദ്രമായി തിരുവനന്തപുരം നഗരത്തിലെ ബിജെപി മാറിയതിൻ്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങൾ. ബി ജെ പി നേതൃത്വം അധികാരത്തിൻ്റെ മറവിൽ വൻതോതിൽ സാമ്പത്തിക തട്ടിപ്പും അഴിമതിയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തുകയാണ്. ഇതിൽ സഹികെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News