
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർ എസ് എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മൃതദേഹം സംസ്കരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം ആനന്ദിന്റെ തൃക്കണ്ണാപുരത്തെ വീട്ടിലെത്തിച്ചത്. ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിനു ശേഷം പുത്തൻകോട്ട ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
ഇൻവെസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ്, ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ മൃതദേഹം അദ്ദേഹത്തിന്റെ തൃക്കണ്ണാപുരത്തെ വീട്ടിലെത്തിച്ചത്. ഒരു ഒരു മണിക്കൂർ നീണ്ട പൊതുദർശനത്തിൽ നിരവധിപേർ അന്തിമോപചാരമർപ്പിക്കാനെത്തി. ആനന്ദിന്റെ ആത്മഹത്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നതിനാൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജില്ലാ ജില്ലാ പ്രസിഡന്റ് കരമന ജയനും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ സംസ്ഥാന നേതാക്കളാരും അന്തിമോപചാരമർപ്പിക്കാനെത്തിയില്ല. ആനന്ദിനെ തനിക്ക് അറിയില്ലെന്നും ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്നുമായിരുന്നു കരമന ജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. അതേസമയം, ബിജെപി ആനന്ദിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചുവെന്നും മത്സരിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയതിന് ശേഷം മരണത്തിലേക്ക് പോയതിൽ ദുരൂഹതയുണ്ടെന്നും ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി കൈരളി ന്യൂസിനോട് പറഞ്ഞു.
ആനന്ദിനെ തള്ളി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പൂജപ്പുര പോലീസ് അന്വേഷണം നടത്തിവരിക്കുകയാണ്. ആനന്ദിന്റെ ബന്ധു വിമലിൻ്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി പരിഗണിച്ചിട്ട് തഴഞ്ഞെന്നും മനോവിഷമത്തിലായിരുന്നെന്നുമാണ് മൊഴി. അതേസമയം ആനന്ദിന്റെ ആത്മഹത്യ സന്ദേശത്തിൽ തൃക്കണ്ണാപുരത്തെ ബിജെപി പ്രാദേശിക നേതാക്കളുടെ മണ്ണ് മാഫിയ ബന്ധവും തുറന്നു പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ തൃക്കണ്ണാപുരം ഏരിയ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെയും പോലീസ് ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

