
തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ആർ എസ് എസ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ. കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ബിജെപി ഗണഗീതം ആലപിച്ചത്. ഇതിൽ ശക്തമായ പ്രതിഷേധവുമായി സി പി ഐ എം കൗൺസിലർ എസ് പി ദീപക് രംഗത്തെത്തി. ബി ജെ പി കൗൺസിലർമാരും നേതാക്കളും ഇരിക്കെയാണ് ബി ജെ പി പ്രവർത്തകർ ഗണഗീതം പാടിയത്.
തികച്ചും പ്രതിഷേധാർഹമായ കാര്യമാണ് കൗൺസിൽ ഹാളിൽ നടന്നതെന്നും
ബിജെപിയുടേത് വർഗീയത കൊണ്ടുവരാനുള്ള ശ്രമമാണെന്നും എസ് പി ദീപക് ആരോപിച്ചു.
ആദ്യ ദിനം തന്നെ അവർ അതിന് ശ്രമിക്കുകയാണ്. റിട്ടേണിംഗ് ഓഫീസറും കളക്ടർമാരും ഇരിക്കയാണ് പ്രവർത്തകർ പാട്ടും ഡിസ്ക്കോയും നടത്തിയത്. തുടക്കം മുതലേ കോർപ്പറേഷൻ വർഗീയ വൽക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഇതിനെതിരെ സി പി ഐ എം ശക്തമായ പ്രതിഷേധം രേഖപെടുത്തന്നതായും എസ് പി ദീപക് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

