നെടുമ്പറമ്പിൽ ക്രെഡിറ്റ്‌ സിൻഡിക്കേറ്റിനെതിരെയുള്ള കള്ളപ്പണക്കേസ്; ഇഡി അന്വേഷണം ആന്റോ ആന്റണിയിലേക്ക്

anto antony sabarimala case

നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിനെതിരെയുള്ള കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആന്റോ ആന്റണി എംപിയിലേക്ക് നീങ്ങുകയാണ്. എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് ഈ നീക്കം. ആന്റോ ആന്റണി തന്റെ കൈവശം നിന്ന് രണ്ട് കോടി രൂപ വാങ്ങിയെന്നും അതിൽ 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നും എൻഎം രാജു പറഞ്ഞിരുന്നു. ഇതിന്റെ രേഖകൾ ക്രൈം ബ്രാഞ്ചിനും ഇഡിക്കും കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പണം വാങ്ങിയിരുന്നുവെന്നും അത് തിരികെ നൽകിയിട്ടുണ്ടെന്നുമാണ് ആന്റോ ആന്റണി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ എത്ര തുക വാങ്ങി എന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ കണക്കുകൾ നൽകിയിട്ടില്ല.തിരഞ്ഞെടുപ്പ് ചട്ടപ്രകാരം 20,000 രൂപയ്ക്ക് മുകളിലുള്ള തുക നേരിട്ട് കൈപ്പറ്റാൻ പാടില്ല എന്നിരിക്കെ, ഇത്ര വലിയ തുക വാങ്ങിയത് അന്വേഷണ പരിധിയിൽ വരുന്നു. രാജ്യത്തെ നിയമപ്രകാരം രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ ബാങ്ക് വഴി മാത്രമേ നടത്താൻ പാടുള്ളൂ നേരിട്ട് പണമായി വാങ്ങുന്നത് കള്ളപ്പണത്തിന്റെ പരിധിയിൽ വരുമെന്നതാണ് ആന്റോ ആന്റണിക്ക് തിരിച്ചടിയാകുന്നത്.

Also read; ശബരിമല സ്വർണ മോഷണക്കേസ്: അടൂർ പ്രകാശിന് കുരുക്ക് മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളെന്ന്‌ സൂചന

2019-ലാണ് ഈ തുക വാങ്ങിയതെന്ന് പറയപ്പെടുന്നു. എന്നാൽ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ കടബാധ്യതയെക്കുറിച്ച് ആന്റോ ആന്റണി പരാമർശിച്ചിട്ടില്ലെന്ന് സ്രോതസ്സുകൾ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് ട്രാൻസാക്ഷൻ വഴിയാണോ ഈ പണം കൈമാറിയതെന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, ഇഡി അന്വേഷണം ആന്റോ ആന്റണിക്ക് വലിയ കുരുക്കായി മാറുകയാണ്. നെടുമ്പറമ്പിൽ ഫിനാൻസിനെതിരെ നിലവിൽ നടന്നു വരുന്ന കള്ളപ്പണക്കേസിന്റെ ഭാഗമായാണ് ഇഡി ഈ വിവരങ്ങൾ പരിശോധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News