
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയുടെ വിവാഹം മുടങ്ങി. കല്യാണം മുടങ്ങിയതിനെ തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വധുവിന്റെ അമ്മ വായ്പ എടുത്തവർ വരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയെ തുടർന്ന് വരൻ കല്യാണത്തിൽ നിന്ന് പിന്മാറി. സംഭവത്തിൽ എട്ടു പേർക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു.
ജനുവരി ഒന്നിനായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്.
വായ്പ നൽകിയവർ യുവാവിന്‍റെ അയല്‍വീടുകളില്‍ എത്തി വധുവിന്റെ വീട്ടുകാര്‍ കടക്കെണിയിലാണെന്ന് അപവാദ പ്രചാരണം നടത്തുകയും ചെയ്തു. ഇതോടെയാണ് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയത്. പണം വിവാഹത്തിന്
മുന്‍പ് വേണമെന്നും ഇല്ലെങ്കിലും ഇനിയും സംഘർഷമുണ്ടക്കുമെന്നും ഒരാള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
news summary: A bride in Varkala attempted suicide after her wedding was disrupted due to alleged blade mafia threats; police file case against eight people

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

