‘തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണം’: വിചിത്ര ആവശ്യവുമായി ബിഎംഎസ്

BMS + Ganageetam + tvm

തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി സംഘപരിവാർ അനുകൂല തൊ‍ഴിലാളി സംഘടനയായ ബി എം എസ്. ഇതിനെതിരെ കടുത്ത എതിർപ്പുമായി ഇടത് – കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി. ക്രിസ്മസ് കരോൾ അഘോഷങ്ങളിൽ ഗണഗീതം ആലപിക്കണം എന്നാണ് ആവശ്യം. വന്ദേ ഭാരത് ഉദ്ഘാടന വേളയിൽ കുട്ടികൾ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്ന് കത്തിൽ പറയുന്നു.

വിവാദത്തിനെ തുടർന്ന് ആഘോഷം വേണ്ടെന്നു വച്ചു. ആഘോഷ പരിപാടി റദ്ദാക്കിയതായി ജീവനക്കാർക്ക് ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചു. വിവിധ കോണുകളിൽ നിന്നാണ് ബി എം എസിനെതിരെയുള്ള പ്രതിഷേധം ഇതോടെ ശക്തമായി.

ALSO READ; ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന BMS-ന്റെ ആവശ്യം: ‘ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് എതിരായ നീക്കം’; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

ബിഎംഎസ് ആവശ്യത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര വാർത്ത വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. ഗണഗീതം ശാഖയിൽ പാടിയാൽ മതിയെന്നും പൊതു ചടങ്ങുകളിൽ അവതരിപ്പിച്ചാൽ ശക്തമായി ചെറുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News