
എറണാകുളം നെട്ടൂരിൽ ആൾതാമസം ഇല്ലാത്ത ഫ്ലാറ്റിന് സമീപം മൃതദേഹം കണ്ടെത്തി. കരിമുകൾ സ്വദേശിയും 51കാരനുമായ സുഭാഷ് ആണ് മരിച്ചത്. ഫ്ലാറ്റിനോട് ചേർന്നുള്ള മാലിന്യ കൂമ്പാരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് നിഗമനം. കുട്ട വഞ്ചിക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കൊലപാതക സാധ്യത ഇല്ലെന്ന് മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ പ്രതികരിച്ചു. ഫ്ലാറ്റിൽ നിന്നും കാൽ തെറ്റി വീണതാകാൻ ആണ് സാധ്യത. സുഭാഷിന് ചില സമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സഹോദരിയെ കാണാൻ മരടിലെ സഹോദരിയുടെ വീട്ടിലേക്ക് എത്താറുണ്ട് എന്നും അവർ പറഞ്ഞു. സുഭാഷിനെ കാണാനില്ലെന്ന പരാതിയിൽ പുത്തൻ കുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ആണ് ഫ്ലാറ്റിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

