കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി

medical college kozhikode

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. ഭീഷണി വന്നതിനെതുടർന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

പ്രിൻസിപ്പലിനാണ് പുലർച്ചെ ഇ മെയിൽ വന്നത്. മൂന്ന് RDX ഐ ഇ ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആയിരുന്നു സന്ദേശം. തമിഴ്‌നാട്ടിൽ പൊലിസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽ പീഡനം അവസാനിക്കാൻ നയനാർദാസ് നിർദ്ദേശം നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് മുഹമ്മദ് വിക്രം രാജ് ഗുരു എന്ന ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്.

ALSO READ: ‘എല്ലാം ലീഗിൻ്റെ BJP വിരുദ്ധ പോരാട്ടവും ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള പോരാട്ടവും ആണല്ലോ എന്നോർക്കുമ്പോ‍ഴാ…’; പുൽപ്പള്ളി കൂട്ടുകെട്ടിനെ പരിഹസിച്ച് കെ റഫീഖ്

പൊലിസ് , ബോംബ് സ്‌ക്വാഡിൻ്റെയും ഡോഗ് സ്‌ക്വാഡിൻ്റെയും സഹായത്തോടെ മെഡിക്കൽ കോളജിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമെനാണ് സൂചന.

ALSO READ: പ്ലാസ്റ്റിക് ടിന്നുകളിൽ അടുക്കി ടേപ്പ് ഒട്ടിച്ച് നോട്ടുകെട്ടുകൾ, കൂട്ടത്തിൽ സൗദി റിയാലും; മരിച്ച യാചകന്റെ സഞ്ചികളില്‍ കണ്ടെത്തിയത് നാലര ലക്ഷം രൂപ

English summary :A bomb threat at Kozhikode Medical College.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News