
കഴിഞ്ഞ ദിവസം മാത്യൂ ടി തോമസ് എംഎൽഎ ഫേസ് ബുക്കിൽ കുറിച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മലയാളത്തിൽ നിയമസഭാംഗം എന്ന ബോർഡ് വച്ച കാറ് കാരണം അദ്ദേഹത്തിനുണ്ടായ രസകരമായ അനുഭവമാണ് അദ്ദേഹത്തിൻ്റെ കുറിപ്പിൽ ഉള്ളത്. നാം നിരത്തുകളിൽ എംഎൽഎ എന്നും എംപിയെന്നുമൊക്കെയെഴുതിയ കാറുകൾ നിരവധി കാണാറുണ്ടല്ലേ? എന്നാൽ എന്താണ് ഇതിന്റെയൊക്കെ മലയാളം എന്ന് എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അങ്ങനെയാണ് മലയാളത്തിൽ മാത്യൂ ടി തോമസ് എംഎൽഎ ബോർഡ് വച്ചത്. അതുമായി എംഎൽഎ നിയമസഭയിലെത്തി. പക്ഷെ ഇത്തവണ എത്തിയപ്പോൾ എംഎൽഎ യെ അത്ര പരിചയമില്ലാത്ത് ഒരു വാച്ച് ആൻ ഗാർഡ് പറഞ്ഞു ഇത് എംഎൽഎ മാരുടെ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാനുള്ള സ്ഥലമാണെന്ന്.
അപ്പോൾ നിയമസഭാംഗങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പറ്റില്ലെയെന്ന് ചോദിക്കുകയും ഇല്ല എംഎൽഎ മാർക്കെ കഴിയു എന്ന് മറുപടി പറയുകയും ചെയ്തു. MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ തൻ്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടുവെന്നും രസകരമാ കുറിപ്പിലൂടെ എംഎൽഎ പറയുന്നു.
Also read; മുൻ എംഎൽഎ എം മുരളിയുടെ വിയോഗത്തിൽ അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഞാൻ 2018 മുതൽ ഉപയോഗിക്കുന്ന കാറാണിത്. 2¼ ലക്ഷം കി മി ഓടിക്കഴിഞ്ഞു.
ഇന്ന് നിയമസഭയിൽ ചെന്ന് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്നെ അത്ര പരിചയം ഇല്ലാത്ത ഒരു വാച്ച് & വാർഡ്, ഡ്രൈവർ സീറ്റിൽ ഇരിക്കയായിരുന്ന എന്നോട് വളരെ വിനയത്തോടെ പറഞ്ഞു.. “ഇവിടെ MLA മാരുടെ വാഹനങ്ങൾക്കു മാത്രേ പാർക്കിങ് അനുവദിക്കൂ”
നിയമസഭ അംഗങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റില്ലേ എന്ന എന്റെ ചോദ്യത്തിന് ഉടനെ മറുപടി വന്നു.., MLA മാരുടെ വാഹനം മാത്രമേ പറ്റു.
MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആവൂ എന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് എന്ന് ഇന്ന് ബോധ്യപ്പെട്ടു. നിയമസഭയുടെ ഔദ്യോഗിക ഭാഷ സമിതിയുടെ അധ്യക്ഷൻ കൂടിയായ ഞാൻ ഇതിങ്ങനെ പോട്ടെ എന്ന് തീരുമാനിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

