ബ്രഹ്മപുരത്തെ മാലിന്യ വിവാദം: മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്തുന്നതിന്‍റെ മറവിൽ യുഡിഎഫ് ഭരണസമിതി അഴിമതിക്ക് കളമൊരുക്കുന്നെന്ന ആക്ഷേപം ശക്തം

brahmapuram waste issue

ബ്രഹ്മപുരത്ത് മാസ്റ്റർ പ്ലാൻ മാറ്റാനുള്ള കൊച്ചി കോർപ്പറേഷൻ യുഡിഎഫ് ഭരണസമിതിയുടെ നീക്കം അഴിമതിക്കെന്ന ആക്ഷേപം ശക്തം. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനിൻ മാറ്റം വരുത്തുന്നതിൻ്റെ മറവിൽ വലിയ അഴിമതിക്ക് കളമൊരുക്കുകയാണ് ലക്ഷ്യം. മാസ്റ്റർ പ്ലാനിൽ മാറ്റും വരുത്താനൊരുങ്ങുന്നതും മാലിന്യത്തിൻ്റെ കണക്ക് പെരുപ്പിച്ച് കാണിക്കുന്നതും ആ ഗൂഢലക്ഷ്യത്തിലേക്കുള്ള‍ കളമൊരുക്കലാണെന്നാണ് ആരോപണം.

ബ്രഹ്മപുരം സന്ദർശിച്ച് യുഡിഎഫ് മേയർ വി കെ മിനിമോൾ പറഞ്ഞത് എല്ലാം ഒന്നില്‍ നിന്നു തുടങ്ങണം എന്നാണ്. പക്ഷേ കൊച്ചി കോര്‍പ്പറേഷന്‍ യു ഡി എഫ് ഭരിച്ച 10 വര്‍ഷക്കാലയളവില്‍ ബ്രഹ്മപുരത്ത് രൂപപ്പെട്ട മാലിന്യമല എൽ ഡി എഫ് ഭരണസമിതി 99 ശതമാനം ബയോമൈനിങ്ങിലൂടെ സംസ്കരിച്ചു. മേയർ പറഞ്ഞ മാലിന്യമലകളും ഇന്ന് ഇവിടെ കാണാനില്ല.

ALSO READ; ആറളം പുനരധിവാസ മേഖലയെ താറടിക്കാൻ പണിയ വിഭാഗക്കാരെ ‘അതിദാരിദ്ര്യമുള്ളവരും വീടില്ലാത്തവരുമാക്കി’ മനോരമയുടെ വ്യാജവാർത്ത; സത്യാവസ്ഥ തുറന്ന് കാട്ടി സോഷ്യൽ മീഡിയ

വസ്തുതകൾ നേർക്കാഴ്ചയാകുമ്പോഴും എല്ലാം തളിപ്പറയുന്ന യുഡിഎഫിൻ്റേത് അഴിമതിക്കുള്ള ഗൂഢലക്ഷ്യമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ മാതൃക രാജ്യം തന്നെ ഉയർത്തിക്കാട്ടുന്ന നിലയിൽ എത്തിയിരുന്നു. ആ ബ്രഹ്മപുരത്തെ വീണ്ടും പഴയ സ്ഥിതിയിലേക്ക് കൊണ്ടു പോകരുതെന്ന് ആണ് ജനങ്ങൾക്ക് പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News