
കേരളത്തിന്റെ മാലിന്യ സംസ്‌കരണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉടന്‍ വരുമെന്ന് മന്ത്രി എം ബി രാജേഷ്. സാനിറ്ററി മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്ലാന്റുകള്‍ ആറ് മാസത്തിനുളളില്‍ വരും. 120 ട്ടണ്‍ മാലിന്യങ്ങള്‍ ഒന്നിച്ച് സംസ്‌കരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പറേഷന്റെ ആധുനി അറവുശാല ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
RDF പ്ലാന്റുകള്‍ മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്നും ബ്രഹ്മപുരം ആളുകള്‍ കാണാന്‍ കൊതിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏഴ് വന്‍കിട പ്ലാന്റുകള്‍ നിലവില്‍ വരുമെന്നും കേരളത്തിന്റെ മാറ്റങ്ങള്‍ ദേശീയ തല ത്തില്‍ അംഗീകരിക്കപ്പെടുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
content summary : Minister M.B. Rajesh stated that major reforms will soon be introduced in Kerala’s waste management sector.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

