മുഹമ്മദ് അഖ്‌ലാഖിന്‍റെ ആൾക്കൂട്ടക്കൊല: ‘കുറ്റപത്രം പിന്‍വലിക്കാനുള്ള യോഗി സര്‍ക്കാരിന്‍റെ നീക്കത്തില്‍ ഇടപെടണം’; രാഷ്ട്രപതിക്ക് കത്തയച്ച് ബൃന്ദ കാരാട്ട്

Brinda Karat

യുപിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് സി പി ഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാനുള്ള യുപി സര്‍ക്കാരിന്‍റെ നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് യുപി സര്‍ക്കാരിന്‍റേതെന്നും ഗവര്‍ണറുടെ പങ്ക് പരിശോധിക്കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.

ALSO READ; മുംബൈയിൽ 36 ദിവസത്തിനിടെ 60 സ്ത്രീകൾ ഉൾപ്പെടെ 82 പേരെ കാണാതായി: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്; ആശങ്കയിൽ നഗരവാസികൾ

2015 സെപ്റ്റംബര്‍ 18നാണ് യുപി ദാദ്രിയില്‍ പശു ഇറച്ചി വിറ്റെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നത്. പ്രാദേശിക ബി ജെ പി നേതാവിന്‍റെ മകനടക്കം കേസില്‍ പ്രതിയാണ്. അഖ്‌ലാഖിന്‍റെ മകന്‍ ഡാനിഷിനും പരുക്കേറ്റിരുന്നു. പ്രോസിക്യൂഷന്‍റെ വീഴ്ച കാരണം കേസ് നടപടികള്‍ വൈകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ, കുറ്റപത്രം പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

News Summary: Brinda Karat writes to President, seeks his intervention in Yogi government’s move to withdraw chargesheet in UP’s Mohammad Akhlaq mob lynching case

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News