അട്ടപ്പാടിയിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

attappadi house collapse death

പാലക്കാട് അട്ടപ്പാടി കരുവാര ഊരിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ ആദി(7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളായി ആൾതാമസമില്ലാത്ത വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം നടന്നത്.

ALSO READ; കേരള സർവ്വകലാശാലയിലെ സംസ്കൃത ഗവേഷണവിദ്യാർഥിക്ക് നേരെയുണ്ടായ ജാതി അധിക്ഷേപം; അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ഡോ. ആർ ബിന്ദു

കൊളഗപ്പാറ സ്വദേശിയായ വിദ്യാർത്ഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

കൊളഗപ്പാറ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കൊളഗപ്പാറ റോക്ക് വാലി ഹൗസിംഗ് കോളനിയിലെ അച്ചാരുകുടിയിൽ ഡോൺ റോയി (23) ആണ് മരിച്ചത്. മാണ്ഡ്യ മെഡിക്കൽ കോളജിൽ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് ഡോൺ റോയി. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. ഡോൺ റോയി സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടിയാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ നടന്നു. പിതാവ്: റോയി കുര്യാക്കോസ്. മാതാവ്: മേഴ്സി. സഹോദരൻ: ഡിയോൺ റോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News