കേരളത്തിൽ ലോഡ് ഷെഡിങ്ങില്ലാത്ത പത്ത് വർഷം; KSEB ക്ക് അനുവദിച്ചിരിക്കുന്നത് 1238 കോടി

കേരളം കഴിഞ്ഞ പത്ത് വർഷത്തിൽ കടന്ന് പോയത് വലിയ മാറ്റങ്ങളിലൂടെയാണ് അടിസ്ഥാന സൗകര്യ വികസനത്തിലും ജീവിത നിലവാരത്തിലും വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. എല്ലാ മേഖലകളിലും കേരളം വളർന്നു. കേരളത്തിൽ ഇരുട്ടത്തിരിക്കേണ്ടാത്ത പത്ത് വർഷമാണ് കഴിഞ്ഞ് പോയത്. ലോഡ് ഷെഡിങ്ങില്ലാത്ത പത്ത് വർഷത്തിലൂടെയാണ് ഇപ്പോഴും കേരളം കടന്ന് പോകുന്നത്. വൈദ്യുതി മേഖലയിൽ വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായത്. 39302.84 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. 15,51,609 പുതിയ വൈദ്യുതി കണക്ഷനുകളാണ് ഇതിനോടകം നൽകിയിട്ടുള്ളത്.

ഇപ്പോൾ കെഎസ്ഇബി യെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള പദ്ധതികൾക്കായാണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്. KSEB ക്ക് 1238 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ വൈ​ദ്യുത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കും.

Also read; കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രം​ഗത്ത് വൻ മാറ്റം; ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ബജറ്റ് അവതരണം ആരംഭിച്ചു. എക്കാലത്തെയും പോലെ ക്ഷേമപ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൻ്റെ ഭാ​ഗമായി ഉണ്ടാകുകം എന്നത് മന്ത്രി നേരത്തെ പറഞ്ഞിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News