
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന പ്രൈവറ്റ് ബസ് മറിഞ്ഞ് അപകടം. രാവിലെ 8.30നായിരുന്നു സംഭവം. അപകടസമയത്ത് ബസില്‍ 32 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ശ്രീരാമകൃഷ്ണ ആശ്രമ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥികളെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

Also Read: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ആരുടേയും പരിക്ക് ഗുരുതരമല്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചുവെന്നും. കുഞ്ഞുങ്ങൾക്ക് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Content Highlight: A private bus carrying students overturned in an accident around 8:30 a.m. There were 32 students on board at the time. The injured students have been admitted to the hospital.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

