ചുവപ്പ് നാടയിൽ കുടുങ്ങി വലയേണ്ടി വരില്ല, അഭയവും ആശ്വാസവുമായി സർക്കാർ എന്നും ഒപ്പമുണ്ട്

cm pinarayi vijayan

2016 നവംബറിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചതിലൂടെ സർക്കാർ ചേർത്ത് നിർത്തിയത് അഭയമറ്റവരെയും തീരാരോഗത്താൽ വലയുന്നവരെയുമായിരുന്നു. ഇതിലൂടെ ചുവപ്പുനാടകളിൽ കുരുങ്ങി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നവർക്ക് വലിയ ആശ്വാസമാണ് ലഭിച്ചത്. ഇടത് പക്ഷ സർക്കാർ ഭരണത്തിലേറിയത് മുതൽ അർഹരായവർക്ക് ദനസഹായമെത്തിക്കുന്നതിൽ കൃത്യത പാലിച്ചിട്ടുണ്ടെന്ന് കണക്കുകളിൽ തന്നെ വ്യക്തമാണ്.

അതേ സമയം ആശ്വാസമാകേണ്ട ദുരിതാശ്വാസ നിധിയിൽ യുഡിഎഫ് ഭരണ കാലത്ത് നിരാശയായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നു. സഹായം അനുവദിച്ച് ഉത്തരവായ 29,930 അപേക്ഷകളുണ്ടായിരുന്നു. അവർക്കുൾപ്പെടെ ധനസഹായം നൽകിയത് പിന്നീട് ഭരണത്തിൽ കയറിയ ഇടത്പക്ഷ സർക്കാരായിരുന്നു.

Also read : ‘കേരളം ഇന്ന് കാണുന്ന നിലയിലേക്കെത്താൻ മാതൃഭാഷ വലിയ പങ്ക് വഹിച്ചു’: മുഖ്യമന്ത്രി

5715.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയിൽ 2016-2021 കാലഘട്ടത്തിൽ ഇടത് സർക്കാർ വിനിയോ​ഗിച്ചത്. 2021 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നൽകിയതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണെന്നതും ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു പ്രത്യേകതയാണ്.

അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നുണ്ട്. ഇടത്പക്ഷ സർക്കാരിന്റെ ഈ മുന്നേറ്റങ്ങളെ കണക്കുകൾ സഹിതം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.

Also read : നയപ്രഖ്യാപന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്ത്: ‘ആദ്യം ലഭിച്ചത് മാധ്യമങ്ങള്‍ക്ക്, കത്തിൻ്റെ കോപ്പി സ്പീക്കറുടെ ഓഫീസിനും’; മറുപടി കൊടുക്കില്ലെന്ന് എ എ‍ൻ ഷംസീര്‍

അഭയമറ്റവർക്ക് ആശ്വാസമായും തീരാരോഗത്താൽ വലയുന്നവർക്ക് താങ്ങായും ഈ സർക്കാർ എന്നും ഒപ്പമുണ്ട്. ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകർ മാസങ്ങളോളം കാത്തിരുന്ന പഴയ രീതിക്ക് വിട നൽകിക്കൊണ്ട് 2016 നവംബറിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) പൂർണ്ണമായും ഓൺലൈനാക്കി പരിഷ്കരിച്ചു. അർഹരായവർക്ക് 100 മണിക്കൂറിനുള്ളിൽ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ DBT സംവിധാനം വഴി നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിലേക്ക് തുക ഇന്ന് എത്തുന്നു.

2016-21 കാലയളവിൽ 5715.92 കോടി രൂപയാണ് ദുരിതാശ്വാസനിധിയിൽ നിന്നും വിനിയോഗിച്ചത്. ഇതിൽ ചികിത്സാ ധനസഹായമായി മാത്രം 918.95 കോടി രൂപ നൽകി. 2021 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ 2569.15 കോടി രൂപ വിവിധ സഹായങ്ങളായി നൽകിയതിൽ 917.13 കോടി രൂപ ചികിത്സാ സഹായമാണ്. 2011-16 കാലയളവിൽ യുഡിഎഫ് സർക്കാർ ആകെ ചെലവഴിച്ചത് വെറും 808.78 കോടി രൂപ മാത്രമായിരുന്നുവെന്നും, അന്നത്തെ സർക്കാർ സഹായം അനുവദിച്ച് ഉത്തരവായെങ്കിലും തുക നൽകാതിരുന്ന 29,930 അപേക്ഷകളിൽപ്പോലും എൽഡിഎഫ് സർക്കാരാണ് പണം ലഭ്യമാക്കിയതെന്നും നാം തിരിച്ചറിയണം. അപേക്ഷകന് ധനസഹായം ലഭിക്കുന്നതിനായി ദീർഘനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.

തികച്ചും സുതാര്യമായ ഈ സംവിധാനത്തിൽ അപേക്ഷയുടെ നിജസ്ഥിതി https://cmo.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷകന് നേരിട്ട് പരിശോധിക്കാവുന്നതാണ്. എച്ച്ഐവി ബാധിതർക്കും ആർസിസിയിൽ ചികിത്സ നടത്തുന്നവർക്കും പ്രത്യേക ഓൺലൈൻ സംവിധാനങ്ങളും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടുള്ള സഹായവിതരണവും ഉറപ്പാക്കുന്നു. മാരകമായ അസുഖങ്ങൾ ബാധിച്ചവർക്ക് 3 ലക്ഷം രൂപ വരെയും, വാർഷിക വരുമാനം 2 ലക്ഷം വരെയുള്ള കുടുംബങ്ങൾക്കും ഈ ആശ്വാസ പദ്ധതിയുടെ തണൽ ലഭിക്കും. മത്സ്യത്തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ദുരന്തഘട്ടങ്ങളിൽ നൽകുന്ന വർദ്ധിപ്പിച്ച സഹായധനം ഈ സർക്കാരിന്റെ കരുതലിന് ഉദാഹരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News