‘എൽദോസും വിൻസൻ്റും ഇപ്പോഴും കോൺഗ്രസ്സി തന്നെയല്ലേ…; കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ആ കാര്യം ഇന്നലെ മറന്നു പോയിരുന്നു’; അഡ്വ. സി ഷുക്കൂർ

c shukkur fb post

ബലാത്സംഗത്തിൽ പ്രതിചേർക്കപ്പെട്ട എൽദോസും വിൻസൻ്റും ഇപ്പോഴും കോൺഗ്രസ്സിൽ തന്നെ ഉണ്ടെന്നും ഇവരെ പുറത്താക്കിയിട്ടില്ലെന്നും കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ആ കാര്യം ഇന്നലെ മറന്നു പോയിരുന്നുവെന്നും അഡ്വ. സി ഷുക്കൂർ.

രാഹുലിനെ പുറത്താക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വെച്ചു പറയുമ്പോൾ കൂട്ടത്തിൽ വിൻസൻ് എം എൽ എ കൂടി ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇവരെ കോൺഗ്രസ് പുറത്താക്കാതിരുന്നത്. എൽദോസ്, വിൻസൻ്റ് എന്നീ എം എൽ എമാർക്കെതിരെ വന്ന ആക്ഷേപത്തേക്കാൾ എത്രയോ ഭീരവും പൈശാചികവുമാണ് രാഹൂലിനെതിരെ വരുന്ന ആരോപണങ്ങൾ, അതു കൊണ്ടാണ് കോൺഗ്രസ്സ് എൽദോസിനെയും വിൻസൻ്റിനെയും കോൺഗ്രസ്സിൽ നിന്നും പുറത്താക്കാതെ രാഹൂലിനെ മാത്രം പുറത്താക്കിയത്. സി ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

“….എൽദോസും
വിൻസൻ്റും
ഇപ്പോഴും കോൺഗ്രസ്സി തന്നെയല്ലേ…”
കേരളത്തിലെ മാധ്യമങ്ങൾ മുഴുവൻ ആ കാര്യം ഇന്നലെ മറന്നു പോയിരുന്നു.
രാഹുലിനെ പുറത്താക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വെച്ചു പറയുമ്പോൾ കൂട്ടത്തിൽ വിൻസൻ്റു എം എൽ എ കൂടി ഉണ്ടായിരുന്നു.
കേരളത്തിൽ കോൺഗ്രസ്സ് MLA മാർ , 22
ബലാത്സംഗത്തിൽ പ്രതിചേർക്കപ്പെട്ട എം എൽ മാർ 3
ഒന്നിൽ കൂടുതൽ ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ട എം എൽ എ 1
കേരളത്തിൽ CPM എം എൽ എ മാർ 62
ബലാസംഗത്തിൽ പ്രതി ചേർക്കപ്പെട്ടയാൾ 1
അയാൾ പാർട്ടി മെമ്പർ അല്ല.
അഥവാ , കോൺഗ്രസ്സിൽ ബലാംഗത്തിൽ പ്രതി ചേർക്കപ്പെട്ട MLA മാർ , വിദ്യാർത്ഥി യുവജന രാഷ്ട്രീയത്തിലൂടെ ജനപ്രതി നിധികൾ ആയവരാണ്..
കൊല്ലം എം എൽ എ എം മുകേഷ് , പൊതു പ്രവർത്തകനല്ല, സിനിമ നടൻ എന്ന നിലയിൽ ഉള്ള അംഗീകാരം കൊണ്ട് MLA ആയതാണ്.
എന്നാലും അത്തരം ഒരു ആരോപണം വരികരും FIR വരികയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത ഒരാൾ ഒരു ഇടതു പക്ഷ MLA ആകുന്നതിലെ അനൗചിത്യം പറയാതിരിക്കുവാൻ കഴിയില്ല.. അയാൾ അന്നു MLA പദവി ഒഴിയണമായിരുന്നു..
എന്നാൽ,
അറിഞ്ഞിടത്തോളം എൽദോസ്, വിൻസൻ്റ് , മുകേഷ് എന്നീ മൂന്നു എം എൽ എമാർക്കെതിരെ വന്ന ആക്ഷേപത്തേക്കാൾ എത്രയോ ഭീരവും പൈശാചികവുമാണ് രാഹൂലിനെതിരെ വരുന്ന ആരോപണങ്ങൾ, അതു കൊണ്ടാണ് കോൺഗ്രസ്സ് എൽദോസിനെയും വിൻസൻ്റിനെയും കോൺഗ്രസ്സിൽ നിന്നും പുറത്താക്കാതെ രാഹൂലിനെ മാത്രം പുറത്താക്കിയത്..
സി എം പറഞ്ഞതു പോലെ
….എൽദോസും
വിൻസൻ്റും
ഇപ്പോഴും കോൺഗ്രസ്സി തന്നെയല്ലേ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News