
കാലിക്കറ്റ് സര്‍വകലാശാലാ സംഘര്‍ഷത്തില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. തേഞ്ഞിപ്പാലം പൊലീസാണ് കേസ് എടുത്തത്. കണ്ടാലറിയാവുന്ന നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. പൊലീസിനെതിരെ കല്ലെറിഞ്ഞതിനാണ് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. അക്രമത്തില്‍ ഒരു പൊലീസുകാരന് കണ്ണിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റി.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണ് അക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡി എസ് യു വോട്ടെണ്ണല്‍ നടക്കുമ്പോഴായിരുന്നു UDSF പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ബാലറ്റ് വാരിയെടുത്തു കൊണ്ടുപോയി. യൂണിവേഴ്സിറ്റി ഇഎംഎസ് ചെയര്‍ അടിച്ചു തകര്‍ത്തു. ക്യാമ്പസിന്റെ പൊതു അന്തരീക്ഷം തകര്‍ക്കാനാണ് എംഎസ്എഫ് ശ്രമിക്കുന്നതെന്നും എംഎസ്എഫിന്റെ കിരാത നടപടി തുറന്നു കാണിക്കുമെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
അതേസമയം മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ ഒരു വര്‍ഗീയവാദിയുടെയും സഹായം തേടിയിട്ടില്ല. MSF – KSU തര്‍ക്കം നിലനില്‍ക്കുന്ന ക്യാമ്പസാണ് മണ്ണാര്‍ക്കാട് എംഇഎസ്. ഇതില്‍ മനം മടുത്ത് എല്ലാ വിദ്യാര്‍ത്ഥികളും വോട്ടു നല്‍കുകയാണ് ചെയ്തതെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

