നേമത്തിന് പിന്നാലെ വട്ടിയൂർക്കാവിലും ബിജെപിയിൽ തർക്കം; പലവാർഡുകളിലും സ്ഥാനാർത്ഥികളാകാൻ ഒന്നിലധികം പേർ രംഗത്ത്

bjp + trivandrum + nemom

നേമത്തിന് പിന്നാലെ വട്ടിയൂർക്കാവിലും ബിജെപിയിൽ തർക്കം. നെട്ടയം, പാതിരപ്പള്ളി, കുടപ്പനക്കുന്ന്, വാഴോട്ടുകോണം, തുരുത്തുംമൂല, കൊടുങ്ങാനൂർ, വട്ടിയൂർക്കാവ് വാർഡുകളിലാണ് തർക്കം രൂക്ഷമാകുന്നത്. പലയിടങ്ങളിലും ഒന്നിലധികം പേർ സ്ഥാനാർത്ഥികളാകാൻ രംഗത്തെത്തിയിട്ടുണ്ട്. വിമത ഭീഷണി ഉയർത്തി നേതാക്കൾ രംഗം കൂടുതൽ വഷളാക്കിയതോടെ ബിജെപി നേതൃത്വം അങ്കലാപ്പിലാണ്.

പെരുന്താന്നി, വഞ്ചിയൂർ, ഫോർട്ട്, മണക്കാട്, ശ്രീവരാഹം വാർഡുകളിലും തർക്കം നിലനിൽക്കുന്നുണ്ട്. നേമത്തും സ്ഥാനാർഥി നിർണയത്തിലെ വിയോജിപ്പുകൾ തുടർന്ന് ഏരിയാ പ്രസിഡൻ്റ് രാജിവച്ചിരുന്നു. മുൻ കൗൺസിലർ കൂടിയായ എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ജയകുമാർ എം രാജിവെച്ചത്.

ALSO READ; സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറി: നേമത്ത് ബിജെപിയിൽ കലാപം; ഏരിയാ പ്രസിഡന്‍റ് രാജിവച്ചു

തിരുവനന്തപുരം കോർപ്പറേഷനിലും ബിജെപിയിൽ കലാപം നടക്കുകയാണ്. വട്ടിയൂർക്കാവിലും നേമത്തും തിരുവനന്തപുരം സെൻട്രലിലും വിമതനീക്കവുമായി പ്രാദേശിക നേതാക്കൾ രംഗത്തുണ്ട്. അഭിപ്രായം പരിഗണിച്ചില്ലെങ്കിൽ രാജിവെക്കാനും പ്രാദേശിക നേതാക്കൾ ആലോചിക്കുന്നുണ്ട്. നേതൃത്വം തീരുമാനിച്ച സ്ഥാനാർത്ഥികൾ വേണ്ടെന്ന് പ്രവർത്തകരും അഭിപ്രായ പ്രകടനവുമായി രംഗത്തുണ്ട്. അതേസമയം
ചിലയിടങ്ങളിൽ ബിജെപി കോൺഗ്രസ് കൂട്ടുകച്ചടവട ആരോപണവും ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News