
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 7091 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഇന്ന് 146 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചപ്പോൾ ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ നിന്നായി 191 പേരും ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലായി 1791 പേരുമാണ് പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ ഉച്ചക്ക് മൂന്ന് മണിക്കാണ് അവസാനിക്കുക.
English summary : 7,091 Candidates File Nominations in Thiruvananthapuram district Ahead of Local Body election 2025. The last date for candidates to file nomination papers is tomorrow at 3 pm.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

