
ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. നാലു പേര്‍ക്ക് പരുക്കേറ്റു. വലിയ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. പച്ചക്കറി കയറ്റി വന്ന ഗുഡ്സ് ഓട്ടോയിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പച്ചക്കറികൾ കയറ്റി വന്ന ഗുഡ്സ് ഓട്ടോയിൽ വിഴിഞ്ഞം ഭാഗത്തുനിന്നും ബാലരാമപുരത്തേക്ക് വരികയായിരുന്ന എർട്ടിഗ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോ നീതി ലാബിലേയക്ക് ഇടിച്ചു കയറി. ഓട്ടോറിക്ഷ മറ്റൊരു ബൈക്കിലും ഇടിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ കാറിലും ഓട്ടോയിലുണ്ടായിരുന്ന വയോധിക ഉൾപ്പെടെയുള്ള നാലു പേരെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലെ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്തു. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങലും പുറത്തു വന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

