
കോട്ടയം തലയോലപ്പറമ്പ് തലപ്പാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് പുലർച്ചെ 12-ന് തലപ്പാറ കൊങ്ങിണിമുക്കിലായിരുന്നു അപകടം. കരിപ്പാടം സ്വദേശി മുര്‍ത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: കോഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു: രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വടകരയില്‍ വീടിന് മുന്നില്‍ വച്ച് സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; കാറിന് മുകളിലേക്ക് വീണ വയോധികന് ദാരുണാന്ത്യം
വടകര കുട്ടോത്ത് വീടിന് മുന്നില്‍ സ്വകാര്യ ബസിടിച്ച് വയോധികന്‍ മരിച്ചു. 66 കാരനായ വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണന്‍ ആണ് മരിച്ചത്. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരേറാം ബസാണ് ഇടിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇന്ത്യന്‍ ബാങ്ക് മുന്‍ ജീവനക്കാരനായിരുന്ന ഏറാംവെള്ളി നാരായണനെ ബസ് ഇടിച്ചത്. വടകര കുട്ടോത്തെ വീടിന് മുന്നില്‍ നിന്നും വടകരയിലേക്ക് പോകാന്‍ ബസ് കാത്ത് നിന്ന നാരായണനെ അമിത വേഗതയിലെത്തിയ ബസിന്റെ പിന്‍ഭാഗമാണ് ഇടിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

