
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് പൊലീസ്. സുനിൽ മോൻ കെ എം എന്ന ഫെസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കണ്ണൂരിൽ പൊലീസ് കേസ് എടുത്തത്. സന്ദീപ് വാര്യരുടെ പോസ്റ്റിലെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസ്. അതിജീവിതയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തി ചെയ്‌തെന്ന് എഫ് ഐ ആറിൽ പറയുന്നു.
അതേസമയം ഒളിവിൽ പോയ എംഎൽഎ ഇപ്പോഴും കാണാമറയത്താണ്. പാലക്കാട് നിന്ന് രാഹുൽ മുങ്ങിയത് ഒരു സിനിമാക്കാരന്റെ കാറിൽ ആണെന്ന് ആണ് റിപ്പോർട്ട്. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ ഇട്ട ശേഷമായിരുന്നു ചുവന്ന കാറില്‍ കയറിയുള്ള യാത്ര.
രാഹുൽ ചുവന്ന കാറിൽ പാലക്കാടുനിന്ന് പോയതായി സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മനസ്സിലായത്. താമസസ്ഥലമായ പാലക്കാട് കുന്നത്തൂർമേടുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

