
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേള്‍ക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപിച്ചത്.
എസ് ഐ ടി റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കും. കൂടുതല്‍ തെളിവുകള്‍ രാഹുലിനെതിരെ കോടതിയില്‍ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിൻ്റെ നീക്കം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്ന് അതിജീവിത സത്യവാങ്മൂലം സമര്‍പ്പിച്ചു. ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചതായും രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതടക്കം രാഹുലിനെതിരെ പത്തോളം പീഡനപരാതികളുണ്ടെന്നും അതിജീവിത വെളിപ്പെടുത്തി.
ALSO READ: ദീപക്കിൻ്റെ മരണം: പ്രതിയും മുസ്ലീം ലീഗ് നേതാവുമായ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് അതിജീവിത വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും ആ വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ടെന്നും അതിജീവിത പറഞ്ഞു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയാൽ നഗ്ന ദൃശ്യങ്ങൾ പുറത്താകുമെന്ന് ഭയമുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

