
രാഹുലിനെതിരെയുള്ള പീഡന പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എസിപി വി എസ് ദിനരാജാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മേൽനോട്ട ചുമതല ഡി സി പി ദീപക് ദിൻകറിനാണ്.
കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ സാധിക്കില്ല. സ്പെഷ്യൽ ടീം ഉടൻ തന്നെ സജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാവികസേന ദിനം
നാവികസേന ദിനത്തോടനുബന്ധിച്ചുള്ള റിഹേഴ്സൽ ഡിസംബർ 1ന് നടക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. ഡിസംബർ 3ന് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും. പൊതുജനങ്ങൾക്ക് പൊതുവായി പാർക്കിംഗ് സൗകര്യം ഒരുക്കും. സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം അവിടെനിന്നും KSRTC ഷട്ടിൽ സർവീസ് ഉപയോഗിക്കാം. പാസ് ഉള്ളവർക്ക് പാർക്കിംഗ് ശംഖുമുഖത്ത് ഒരുക്കും. പാർക്കിംഗ് നിറയുന്ന മുറയ്ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
6 മണി മുതല്‍ 7 മണിവരെയായിരിക്കും പരിപാടി നടക്കുക. KSRTC ബസുകൾ ശംഖുമുഖത്ത് ഉണ്ടാകും. 40,000 വരെ ആളുകൾ ഉൾക്കൊള്ളുന്നതായിരിക്കും വേദി. ശംഖുമുഖമാണ് മുഖ്യ വേദി. കണ്ണന്തുറ പള്ളി മുതൽ വെട്ടുകാട് വരെയാണ് പൊതുജനങ്ങൾക്കുള്ള വേദിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

