മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി: സിനിമാതാരമായ പൊലീസുകാരനെതിരെ കേസ്

മദ്യപിച്ച് വാഹനമോടിച്ചതിന് സിനിമാതാരമായ പൊലീസുകാരനെതിരെ കേസെടുത്തു. സ്പെഷ്യൽ എസ് ഐയും സിനിമാതാരവുമായ പി ശിവദാസനെതിരെയാണ് പൊലീസ് കേസെടുത്തത്.

കണ്ണൂർ മട്ടന്നൂർ പൊലീസാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എടയന്നൂരിലാണ് ശിവദാസൻ്റെ കാർ അപകടമുണ്ടാക്കിയത്. ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശിവദാസൻ മദ്യപിച്ചതായി വ്യക്തായത്. തുടർന്ന് ശിവദാസനെതിരെ സംഭവത്തില്‍ കേസെടുക്കുകയായിരുന്നു.

ALSO READ: ഇരുന്നൂറിലധികം പ്രസാധകരും 250ലേറെ സ്റ്റാളും: അറിവിൻ്റെ ജനാധിപത്യം ആഘോഷമാക്കാന്‍ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പെത്തുന്നു

അതേസമയം, കണ്ണൂര്‍ സ്ക്വാഡ്, ജോണ്‍ ലൂഥര്‍, ദി പ്രീസ്റ്റ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവയാണ് ശ്രദ്ധേയമായ ശിവദാസൻ്റെ ചിത്രങ്ങള്‍.

ALSO READ: തിരുവനന്തപുരം നഗരസഭയിൽ BJP അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് തണലിൽ: BJP ജയിച്ച 41 വാര്‍ഡുകളിൽ കോണ്‍ഗ്രസ് മൂന്നാമത്; 25 വാര്‍ഡുകളിൽ യുഡിഎഫിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News