
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാതെ കൊല്ലം കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം പി.സി. വിഷ്ണുനാഥ് എംഎൽഎ ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിച്ചതായി പരാതി.
എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണമെന്ന ന്യായീകരണത്തോടെ അദ്ദേഹം തന്നെ നേരിട്ട് നോട്ടീസ് പുറത്തിറക്കിയപ്പോഴാണ് പോലീസും പൊതുപ്രവർത്തകരും പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണോദ്ഘാടനത്തെ കുറിച്ചുള്ള വിവരം അറിയുന്നത്.
ആഭ്യന്തര വകുപ്പിന്റെ അറിവോ അനുമതിയോ ഇല്ലാതെ സർക്കാർ ചടങ്ങ് കോൺഗ്രസ് പാർട്ടി പരിപാടിയായി മാറ്റാൻ ശ്രമിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. വിവാദം കൊഴുത്തതോടെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചെങ്കിലും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നോട്ടീസ് പ്രചരിപ്പിച്ചതിനും ഔദ്യോഗിക ചട്ടങ്ങൾ ലംഘിച്ചതിനും എംഎൽഎയ്ക്കെതിരെ കണ്ണനല്ലൂർ പോലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

