
കേരള സർവകലാശാലയിൽ വിദ്യാർത്ഥിക്കെതിരെ ഡീൻ നടത്തിയ ജാതി അധിക്ഷേപത്തിൽ ഡീനിനെ പുറത്താക്കണമെന്ന് വി ജോയ് എം എൽ എ. മൺമറഞ്ഞുപോയ ജാതി ചിന്ത തിരികെ കൊണ്ടുവരാനുള്ള വലിയ പരിശ്രമം നടക്കുകയാണ്. പട്ടിക ജാതിയിൽ പെട്ടയാൾ പി എച്ച് ഡി പ്രബന്ധം സംസ്കൃതത്തിൽ അവതരിപ്പിച്ചത് ഡിനിന് ഇഷ്ടപ്പെട്ടില്ല. അതാണ് ഇങ്ങനെ പെരുമാറിയത് എന്ന് അദ്ദേഹം പറഞ്ഞു.
Also read: കട്ടപ്പനയിൽ കോൺഗ്രസിൽ തമ്മിലടി; ബ്ലോക്ക് നേതൃത്വത്തിനെതിരെ ഡിസിസി അംഗം രംഗത്ത്
എത്ര വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ഇടുങ്ങിയ ചിന്താ ഗതിയാണ് ചിലർക്ക് ഉള്ളത്. ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കരുത്. ഡിനീനെ സംരക്ഷിക്കുന്നവരും തെറ്റുകാരാണ്. ഡീനിനെ കേരള സർവകലാശാലയിൽ നിന്നും പുറത്താക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പി കെ എസ് ജില്ലാ കമ്മിറ്റി കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
MLA V Joy demands removal of dean for casteist abuse against student at Kerala University. A major effort is underway to bring back the forgotten caste ideology.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

