
കേരള സര്‍വകലാശാല പഠന വകുപ്പില്‍ സംസ്‌കൃതത്തില്‍ ഗവേഷണം ചെയ്ത വിദ്യാര്‍ഥിക്കെതിരെയുണ്ടായ ജാതീയ അധിക്ഷേപത്തില്‍ ഡോ. സി എന്‍ വിജയകുമാരിക്കെതിരെ കാര്യവട്ടം ക്യാമ്പസില്‍ പ്രതിഷേധ ബോര്‍ഡുകള്‍.’വിപിന്‍ വിജയന്‍ ജാതിഭ്രാന്തിന്റെ ഇര’,’വിജയകുമാരി ഒരു പരാജയകുമാരി’ തുടങ്ങിയ ബോര്‍ഡുകളാണ് ക്യാമ്പസില്‍ പ്രത്യക്ഷപ്പെട്ടത്.
ഡീന്‍ സ്ഥാനത്ത് നിന്ന് വിജയകുമാരിയെ പുറത്താക്കണമെന്നു പ്രതിഷേധ ബോര്‍ഡില്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥി യൂണിയന്റെ പേരിലാണ് ക്യാമ്പസില്‍ പ്രതിഷേധ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജാതീയ അധിക്ഷേപത്തില്‍ വിദ്യാര്‍ഥിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഗവേഷണ വിദ്യാര്‍ഥി വിപിന്‍ വിജയന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.
കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും മന്ത്രി ഡോ ആര്‍ ബിന്ദു ആവശ്യപ്പെട്ടിട്ടുണ്ട്.
നാക് അക്രഡിറ്റേഷനില്‍ ഡബിള്‍ എ പ്ലസും സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളില്‍ എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനവും നേടി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒന്നാം നിരയില്‍ നിലകൊള്ളുന്ന സര്‍വകലാശാലയില്‍, ഇത്തരം സംഭവമുണ്ടായത് ഉന്നതവിദ്യാഭ്യാസ രംഗത്തിനു മാത്രമല്ല സംസ്ഥാനത്തിനാകെ ദുഷ്പേരുണ്ടാക്കിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

