
ഇ ഡി ഉദ്യോഗസ്ഥർ കേസുകൾ ഒതുക്കി തീർക്കുന്നവെന്ന പരാതിയിൽ എങ്ങും എത്താതെ സി ബി ഐ അന്വേഷണം. കൊച്ചി ഇഡി ഓഫീസിനെതിരെ തെളിവുകൾ സഹിതം അന്വേഷണം ആവശ്യപ്പെട്ട പരാതിക്കാരൻ്റെ മൊഴി പോലും സി ബി ഐ രേഖപ്പെടുത്തിയിട്ടില്ല. ഉദ്യോഗസ്ഥർക്കെതിരായ കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണം ഊർജിതമായി തുടരുമ്പോഴാണ് സി ബി ഐ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത്.
മെയ് 30 നാണ് നോർത്ത് പറവൂർ സ്വദേശി എം.ആർ അജയൻ ഇ ഡി ഉദ്യോഗസ്ഥർ കള്ളപ്പണ്ണ കേസുകൾ ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങുന്നുവെന്ന പരാതി സി ബി ഐയ്ക്ക് നൽകിയത്. എന്നാൽ പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ല. ഡയറക്ടർ, ആൻ്റി കറപ്ഷൻ വിഭാഗം സൂപ്രണ്ട് എന്നിവർക്കാണ് കൊച്ചി ഇ ഡി ഓഫീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്.
Also Read: ‘വോട്ട് കട്ട് എടുത്ത തൃശൂര്‍’; ശക്തമായ പ്രക്ഷോഭവുമായി ഇടതുപക്ഷം
കൊച്ചിയിലെ ഇ ഡി ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ കൈക്കൂലി ചോദിച്ചെന്ന കേസിൽ പ്രതിയായ ഇടനിലക്കാരൻ വിൽസണിൻ്റെ സംഭാഷണ ശബ്ദരേഖ പരാതിക്കാരൻ തെളിവായി നൽകിയിരുന്നു. ഇത് പരിശോധിക്കാനോ പരാതിക്കാരൻ്റെ മൊഴിയെടുക്കാനോ സി ബി ഐ അന്വേഷണസംഘം ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം കശുവണ്ടി വ്യവസായിക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡി എടുത്ത കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. അറസ്സിലായ ഒന്നാം പ്രതി ശേഖർ കുമാർ, പ്രതി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി കുമാർ എന്നിവരെ വിശദമായി ചോദ്യം ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

