‘രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ മറുപടി പറയാൻ കോൺഗ്രസിന് ബാധ്യതയില്ല: പറഞ്ഞു മടുത്ത ന്യായീകരണങ്ങളുമായി വീണ്ടും കോൺഗ്രസ്

PADAKALAM CONGRASS

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാര്യത്തിൽ മറുപടി പറയാൻ കോൺഗ്രസിന് ബാധ്യതയില്ല എന്ന് കോൺഗ്രസ് വക്താവ് സി സി ശ്രീകുമാർ. പ്രാഥമിക അംഗത്വം പോലുമില്ലാത്തയാൾ കോൺഗ്രസിലെ കേവല പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത ഒരാളെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് മറുപടി പറയുവാൻ യാതൊരു കാരണവശാലും രാഷ്ട്രീയപരമായി തങ്ങൾക്ക് ഒരു ബാധ്യതയുമില്ലെന്ന് അദ്ദേഹം പടക്കളം സംവാദത്തിൽ പ്രതികരിച്ചു.

നിലവില്‍ ഐക്യജനാധിപത്യ മുന്നണി സംവിധാനത്തിലെ ഒരു സംവിധാനത്തും രാഹുൽ മാങ്കൂട്ടത്തിൽ ഇല്ല. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) സെക്രട്ടറി എന്ന നിലക്ക്, അദ്ദേഹത്തിന് കോൺഗ്രസിൽ പ്രാഥമിക അംഗത്വം പോലുമില്ല എന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Also read: ‘സവർക്കറുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ടുനിന്നയാളാണ് സതീശൻ, ബിജെപിക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന ഫാക്ടറിയായി കോൺഗ്രസ് മാറി’: പി എം ആർഷോ

എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മത്സരിച്ചത് യുഡിഎഫ് സ്ഥാനാർത്ഥിയായാണ് എന്നും, കൈപ്പത്തി ചിഹ്നത്തിലാണ് അദ്ദേഹം വിജയിച്ചതെന്നും എൽ ഡി എഫ് പ്രതിനിധി പറഞ്ഞു. അദ്ദേഹം ജയിച്ച എംഎൽഎ സ്ഥാനം ഇതുവരെ രാജി വെച്ചിട്ടില്ല. മാത്രമല്ല, അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട ഒരു രേഖകളും കെപിസിസിയിലോ ഇന്ദിരാഭവനിലോ അച്ചടിച്ചിട്ട് പോലുമില്ല. അതുകൊണ്ട് തന്നെ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് പ്രതികരിക്കാൻ ബാധ്യസ്ഥരാണ് എന്നും ഓർമപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News