‘തൊഴിലാളി വിരുദ്ധവും തൊഴിലാളി അവകാശങ്ങളെ തകർക്കുന്നതുമായ ലേബർ കോഡ് പിൻവലിക്കണം’: പ്രതിഷേധിച്ച് കോൺഫെഡറേഷൻ

labour code

തൊഴിലാളി വിരുദ്ധവും തൊഴിലാളി അവകാശങ്ങളെ തകർക്കുന്നതുമായ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജി പി ഓ ക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ദ്രോഹകരമായ തൊഴിൽ കോഡ് കത്തിച്ചാണ് പ്രതിഷേധിച്ചത്.

കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റും എൻ എഫ് പി ഇ കൺവീനറുമായ എൻ. വിനോദ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ലേബർ കോഡുകളുടെ നടപ്പാക്കലിലൂടെ തൊഴിലാളികളുടെ ശമ്പള സംരക്ഷണം, ജോലി സ്ഥിരത, സാമൂഹിക സുരക്ഷ, യൂണിയൻ അവകാശങ്ങൾ, സംഘടനാ സ്വാതന്ത്ര്യം എന്നിവ ഗൗരവമായി ബാധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ പ്രക്ഷോഭം സംഘടിപ്പിച്ചത്.

ALSO READ: ‘ഗുരുതരമായ അച്ചടക്കലംഘനം നടത്തി’: പാർട്ടിയിൽ നിന്ന് രാജിവെച്ച ഡിസിസി വൈസ് പ്രസിഡൻ്റ് ജയിംസ് പന്തമാക്കലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു

ജില്ലാ വൈസ് പ്രസിഡ‍ൻ്റ് എസ് എസ് ഹരിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണയിൽ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് മാഹീൻ സ്വാഗതവും ട്രഷറർ കെ വി മനോജ് കുമാർ കൃതജ്ഞതയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News