
സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും നായകരും അപ്രത്യക്ഷരായിരിക്കുകയാണെന്നും ബിജെപി നേതാക്കൾ പ്രസംഗങ്ങളിൽ പോലും സ്വാതന്ത്ര്യ സമര നേതാക്കളെ മറക്കുന്നു എന്നും എ വിജയരാഘവൻ. തീവ്ര വലതുപക്ഷം ഗാന്ധിജിയെ വിസ്മരിക്കുന്നു, രാജ്യം ഭരിക്കുന്നത് തിന്മയുടെ ഉയർന്ന രൂപമാണ്. മനുഷ്യരെ ഒന്നായി കാണാൻ സാധിക്കാത്ത ഭരണ സംവിധാനമായി കേന്ദ്ര സർക്കാർ മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യത്തിനും ഭരണഘടനക്കും വിലയില്ലാതാക്കുന്നു. ഒപ്പം ഭരണഘടന മൂല്യങ്ങളെ തകർക്കപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു.
കുത്തക മുതലാളിമാർ രാജ്യത്ത് ഭരണകൂടത്തിന്റെ അനുമതിയോടെ കൊള്ള നടത്തുകയും ജനങ്ങളെ മതപരമായും ജാതീയപരമായും ഭിന്നിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായും എ വിജയരാഘവൻ പറഞ്ഞു. സംഘ പരിവാർ നയം രാജ്യത്ത് നിലവിൽക്കുമ്പോൾ ഏക ആശ്വാസം കേരളത്തിൽ ഇടത് പക്ഷമുണ്ട് എന്നത് മാത്രമാണ്. വർഗീയത ശക്തിപ്പെടുന്ന ഈ കാലത്താണ് കേരളം മാതൃകയാകുന്നത്. കേരളത്തിലെ 96 ശതമാനം പേർക്കും കിടപ്പാടമുണ്ട്. പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ വലിയ മാറ്റമുണ്ടായി.
അതേസമയം ഏതെങ്കിലും കാലത്ത് കോൺഗ്രസ്സ് നല്ല കാര്യം ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മുതലാളിത്തത്തിന് കീഴ്പ്പെടാത്ത നാടാണ് കേരളം. ആ നാട്ടിലാണ് വർഗീയ പൊതുബോധം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. പ്രതിപക്ഷം കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു പോക്കറ്റിൽ ലീഗിനെയും മറു പോക്കറ്റിൽ ജമാത്തെ ഇസ്ലാമിയെയും കൊണ്ട് നടക്കുന്നയാളാണ് പ്രതിപക്ഷ നേതാവ്. ഇദ്ദേഹമാണ് വർഗീയക്കെതിരെ പോരാട്ടം നയിക്കുന്നതെന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


