
ഇന്ത്യാ – യു എസ് കരാറിനെ പറ്റി പാർലമെൻ്റിൽ വ്യക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കരാർ വലിയ പ്രതിസന്ധിയുണ്ടാക്കും. അമേരിക്കയുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് തള്ളാനാണ് കരാറിലൂടെ നീക്കമിടുന്നത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയെ അക്രമാസക്തമാക്കാനാണ് പ്രതിപക്ഷ നേതാവിൻ്റെ നീക്കം. ജനാധിപത്യ മര്യാദകൾ പ്രതിപക്ഷം കാറ്റിൽ പറത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിന്നെ പറ്റി പറയേണ്ടിവരുന്നത് കൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കുന്നത്. ശബരിമല വിഷയം സഭയിൽ ചർച്ചചെയ്യാൻ പ്രതിപക്ഷം തയ്യാറല്ല. ചർച്ച നടന്നാൽ പ്രതിപക്ഷത്തിന് തിരിച്ചടിയാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: കലക്കാൻ നോക്കി, കണക്കിന് കിട്ടി; പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്ക്
2016 ന് മുൻപുള്ള വികസനമില്ലാത്ത കേരളത്തെയാണോ സതീശൻ തിരിച്ച് കൊണ്ട് വരാൻ പോകുന്നത് എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് വികസനത്തെ പറ്റി പർച്ച ചെയ്യാൻ തയ്യാറാകണം. വി ഡി സതീശൻ്റെ ശരീരഭാഷ പോലും തീരുമാനിക്കുന്നത് കനഗോലുവാണ് എന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തെ വിമർശിക്കാൻ കഴിയാത്തത് കൊണ്ടാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിക്കുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

