
ഈ കഴിഞ്ഞ ദിസവം കേന്ദ്രം പാസാക്കിയ പുതിയ മോട്ടോർവാഹന നിയമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പുതുക്കിയ വാഹന നിയമങ്ങൾ സാധാരണക്കാരൻ്റെ കഴുത്ത് ഞെരുക്കുന്നതായിരുന്നു. പുതിയ നിയമങ്ങളിൽ പഴയ വാഹനങ്ങളുടെ ടെസ്റ്റ് ഫീസ് കേന്ദ്രം വലിയ രീതിയിൽ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ ആ തീരുമാനങ്ങൾ നടപ്പിലാക്കാതെ സാധാരണക്കാരന് വേണ്ടി കേരശ സർക്കാർ ടെസ്റ്റ് ഫീസ് തുക നേർ പകുതിയാക്കുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങൾ സാധാരണക്കാരന് ഏറെ ആശ്വാസം നൽകുന്നതുമാണ്.
എന്നാൽ കേന്ദ്രത്തിന്റെ നയങ്ങൾക്ക് കേരളം കൂട്ട് നിന്നു എന്ന തരത്തിലുള്ള വലിയ പ്രചരണങ്ങൾ പല മാധ്യമങ്ങളും അടിച്ചിറക്കിയിരുന്നു. ഇതിന് പുറമെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. അഞ്ച് ചെലാനുകൾ ഉണ്ടെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്നുൾപ്പെടെയുള്ളതായിരുന്നു വാർത്തകൾ. എന്നാൽ ഇത് തെറ്റാണെന്ന് പറഞ്ഞു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ കേരളം പാസാക്കിയ ഉത്തരവും കേരളം സാധാരണക്കാരന് നൽകുന്ന പരിഗണനയെ സൂചിപ്പിക്കുന്നതാണ്. ഇതിലൂടെ മാധ്യമങ്ങളുടെ കുപ്രചാരണങ്ങൾക്കും വിരാമമാവുകയാണ്. പൊലീസും ഗതാഗത വകുപ്പും ചേർന്ന് വാഹനങ്ങൾ തടഞ്ഞുവെന്നും നിയമം പ്രാബല്യത്തിൽ വന്നു എന്നുമുൾപ്പെടെയുള്ള മാധ്യമങ്ങളുടെ കാർഡുകളും വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
Also read; അഞ്ച് ചലാനുകൾ ലഭിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന വാർത്ത തെറ്റ്; ‘ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലേ കേന്ദ്ര ഭേദഗതികൾ നടപ്പിലാക്കൂ’: മന്ത്രി കെബി ഗണേഷ് കുമാർ
സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല എന്നും മോട്ടോർ വാഹന നിയമത്തിലെ കേന്ദ്ര ഭേദഗതികൾ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പിലാക്കൂ എന്നും മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞിരുന്നു. കേരളത്തിൽ വ്യക്തമായ രാഷ്ട്രീയ താൽപ്പര്യങ്ങളോടെയുള്ള മാധ്യമങ്ങളുടെ കുപ്രചാരണത്തെയാണ് ഇതിലൂടെ വെളിവായിരിക്കുന്നത്.
വാഹനങ്ങളുടെ ടെസ്റ്റ് ഫീസുമായി ബന്ധപ്പെട്ട് പ്രധാന ഇനങ്ങളിലെ വ്യത്യാസം ഇങ്ങനെയാണ്
ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV – കാർ ഉൾപ്പെടെ)
15 – 20 വർഷം വരെ പഴക്കമുള്ളവ കേന്ദ്ര നിരക്ക് ₹7,500, കേരളത്തിൽ ₹3,750
20 വർഷത്തിന് മുകളിൽ പഴക്കമുള്ളവ: കേന്ദ്ര നിരക്ക് ₹15,000 കേരളത്തിൽ ₹7,500
ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ (ബസ്, ലോറി തുടങ്ങിയവ)
15 – 20 വർഷം വരെ പഴക്കമുള്ളവ: കേന്ദ്ര നിരക്ക് ₹12,500 കേരളത്തിൽ ₹6,000 .
20 വർഷത്തിന് മുകളിൽ പഴക്കമുള്ളവ: കേന്ദ്ര നിരക്ക് ₹25,000 കേരളത്തിൽ ₹12,500

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

