‘പല രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനം, കേന്ദ്രം കേരളത്തോട് അവഗണന കാട്ടുന്നു’: മുഖ്യമന്ത്രി

CM bulldozer raj telengana

പല രംഗങ്ങളില്‍ രാജ്യത്ത് ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും എന്നാല്‍ കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന മാത്രമാണെന്ന് മുഖ്യമന്ത്രി. വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം വലിയ തോതിൽ അവഗണന കാട്ടുന്നുണ്ട്. കേന്ദ്ര ബഡ്ജറ്റിൽ കേരളം എന്ന പേര് അപൂർവമായാണ് കണ്ടത്. രാജ്യത്തിൻ്റെ പൊതുവികസനത്തിൽ കേരളത്തിനെ മാറ്റിനിർത്താൻ ആകുമോയെന്ന് അദ്ദേഹം ചോദിച്ചു.

സാമ്പത്തിക സർവ്വേയിൽ കേരളത്തെ പലയിടത്ത് പരാമർശിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി പരാമർശിച്ചത് മോശമായ കാര്യത്തിനല്ല. പല നിലയിൽ രാജ്യത്ത് ഒന്നാമതായി നിൽക്കുന്ന സംസ്ഥാനം അത്തരത്തിലാണ് കേരളത്തെ പരാമർശിച്ചത്.
സാമ്പത്തിക സർവ്വേയിൽ നിരവധി തവണ കേരളം എന്ന് കണ്ടിരുന്നു. എന്നാൽ ബജറ്റിൽ കേരളം എന്ന പേര് കേൾക്കുന്നില്ല. നമുക്ക് വേണ്ടതൊന്നും കേന്ദ്രം നൽകാൻ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ്റെ പുസ്‌തക പ്രകാശന ചടങ്ങ് സിപിഐഎം വിരുദ്ധരുടെ ഒത്തുചേരൽ; കെകെ രാഗേഷ്

സാമ്പത്തിക സർവ്വേയിൽ അതിദാരിദ്രമുക്ത നടപടിയെ കുറിച്ചുള്ള നാൾവഴികൾ എടുത്തുപറയുന്നു. കേന്ദ്ര ബജറ്റിൽ പരിഗണിക്കേണ്ട കാര്യങ്ങൾ പോലും പരിഗണിച്ചില്ല. എയിംസ് നമുക്കുമാത്രമല്ല, എത്രയോ കാലമായി ആവശ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യപ്പെടുക മാത്രമല്ല, കേന്ദ്രവും സംസ്ഥാനവും അതുമായി ബന്ധപ്പെട്ട് ഏറെക്കുറെ ധാരണയിൽ എത്തിയതാണ്. 2016 എൽഡിഎഫ് അധികാരത്തിൽ വരുന്നതിനു മുമ്പുതന്നെ എയിംസ് എന്ന ആവശ്യം ഉയരുന്നുണ്ടായിരുന്നു. കോഴിക്കോട് കിനാലൂരിൻ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാരിനെ അറിയിച്ചുവെന്നും അന്നുമുതൽ എയിംസിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News